സ്റ്റാര്‍ഷിപ്പ് ഏഴാം പരീക്ഷണം; ബൂസ്റ്റര്‍ യന്ത്രകൈ പിടികൂടി, മുകള്‍ ഭാഗം പൊട്ടിത്തെറിച്ചു; ദൗത്യം പരാജയമെന്ന് മസ്‌ക്

ഇലോൺ മസ്കിന്റെ സ്വപ്നപദ്ധതിയായ സ്‌പേസ് എക്സ് സ്റ്റാർഷിപ് പ്രോട്ടോടൈപ് വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ തകർന്നു. ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന പരീക്ഷണമാണ് നാടകീയമായി പര്യവസാനിച്ചത്. സ്‌പേസ് എക്‌സിന്റെ ഏഴാമത്തെ സ്റ്റാർഷിപ് പരീക്ഷണമായിരുന്നു ഇത്. ടെക്‌സസിൽ നിന്നായിരുന്നു വിക്ഷേപണം.

വിക്ഷേപിച്ച് 8 മിനിറ്റിനു ശേഷം, സ്‌പേസ്എക്‌സ് മിഷൻ കൺട്രോളിനു സ്റ്റാർഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടു. സ്റ്റാർഷിപ്പിൻ്റെ സൂപ്പർ ഹെവി ബൂസ്റ്ററിൽനിന്ന് വിട്ടുമാറിയ അപ്പർ സ്റ്റേജ് ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ ബൂസ്റ്റർ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ചിങ് പാഡിലെ കൂറ്റൻ ‘യന്ത്രക്കൈകൾ’ അതിനെ സുരക്ഷിതമായി പിടിച്ചെടുക്കുകയും ചെയ്തു.

‘വിജയം അനിശ്ചിതത്വത്തിലാണ്, പക്ഷേ വിനോദം ഉറപ്പാണ്’ എന്നായിരുന്നു വിഡിയോ പങ്കുവച്ച് ഇലോൺ മസ്ക് എക്സിൽ കുറിച്ചത്. സ്റ്റാര്‍ഷിപ്പ് അവശിഷ്ടങ്ങള്‍ ബഹിരാകാശത്ത് മഴപോലെ പെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കാതിരിക്കാനായി മെക്‌സിക്കോ ഉൾക്കടലിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങൾ വഴിമാറിയാണു സഞ്ചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *