സാങ്കേതിക വിദഗ്ധരാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങൾക്ക് ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരമാണിത്. സാംസങ് ഈയൊരു അവസരം ഒരുക്കുന്നത്. മൊബൈല്‍ സെക്യൂരിറ്റി പ്രോഗ്രാമിന്റെ ഭാഗമായി കമ്പനിയുടെ സോഫ്റ്റ് വെയറിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് നല്ലൊരു തുക സമ്മാനം വാഗ്ദാനം ചെയ്തിരിക്കുകയാണ് കമ്പനി. ഇതിലൂടെ ഒരു ബഗ് ബൗണ്ടി പ്രോഗ്രാമാണ് കമ്പനി ഉദേശിച്ചിരിക്കുന്നത്.
സുരക്ഷാ ഗവേഷകര്‍ക്കും മറ്റുള്ളവര്‍ക്കും ഇതിന്റെ ഭാഗമാകാം. സാംസങിന്റെ സോഫ്റ്റ് വെയര്‍ സംവിധാനങ്ങളില്‍ കടന്നുകയറി നിയന്ത്രണം കൈക്കലാക്കാനും വിവരങ്ങള്‍ ചോര്‍ത്താനും ഉപകരണത്തിന്റെ സുരക്ഷ മറികടക്കാനുമെല്ലാം ഹാക്കര്‍മാരെ സഹായിക്കാനിടയിലുള്ള സുരക്ഷാ ഫോൾട്ടുകൾ കണ്ടെത്തുകയാണ് ജോലി. ഇങ്ങനെ കണ്ടെത്തുന്ന സുരക്ഷാ പ്രശ്‌നത്തിന്റെ തീവ്രതയും അതു പ്രതിസന്ധിയിലാക്കിയേക്കാവുന്ന പ്രൊജക്ടിന്റെ പ്രാധാന്യവും അനുസരിച്ച് ബഗ് ബൗണ്ടി പ്രോഗ്രാമില്‍ നല്‍കുന്ന തുകയില്‍ വ്യത്യാസമുണ്ടാവും. 10 ലക്ഷം ഡോളര്‍ വരെ ഇതുവഴി സമ്പാദിക്കാനാവുമത്രെ.
സാംസങിന്റെ പുതിയ നോക്‌സ് വോള്‍ട്ട് ഹാക്ക് ചെയ്ത് സാംസങിന്റെ ഹാര്‍ഡ് വെയര്‍ സുരക്ഷാ സംവിധാനത്തില്‍ റിമോട്ട് കോഡ് എക്‌സിക്യൂട്ട് ചെയ്താല്‍ പരമാവധി സമ്മാനത്തുകയായ 10 മില്യൺ സ്വന്തമാക്കാം എന്നുവച്ചാൽ ഏകദേശം 8.39 കോടിയിലേറെ രൂപ. ക്രിപ്‌റ്റോഗ്രഫിക് കീകളും മൊഹൈല്‍ ഡിവൈസുകളുടെ ബയോമെട്രിക് വിവരങ്ങളും സൂക്ഷിക്കുന്നതിനായുള്ള സംവിധാനമാണ് നോക്‌സ് വോള്‍ട്ട്.
ഒരിക്കല്‍ അണ്‍ലോക്ക് ചെയ്ത ഫോണ്‍ വീണ്ടും അണ്‍ലോക്ക് ചെയ്താല്‍ രണ്ട് ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കും. മുമ്പ് അണ്‍ലോക്ക് ചെയ്തിട്ടില്ലാത്ത ഫോണ്‍ അണ്‍ലോക്ക് ചെയ്ത് വിവരങ്ങള്‍ എടുത്താല്‍ അവര്‍ക്ക് 4 ലക്ഷം ഡോളര്‍ ലഭിക്കും. 2017 ല്‍ ബഗ് ബൗണ്ടി പ്രോഗ്രാം തുടങ്ങിയതിന് ശേഷം ഇതുവരെ 36 കോടി രൂപയോളം കമ്പനി സമ്മാനമായി നല്‍കിയിട്ടുണ്ട്.