സാമ്പത്തിക പ്രതിസന്ധി കാരണം 6650 പേരെ പിരിച്ചുവിട്ട് ഡെല്‍ 

ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട് ഡെല്‍ ടെക്‌നോളജീസും. 6650 പേരെയാണ് പിരിച്ചുവിട്ടത്. ആഗോള തലത്തില്‍ കമ്പനിയ്ക്കുള്ള ആകെ ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

സാങ്കേതിക വിദ്യാ വ്യവസായ രംഗത്ത് കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിക്കുന്ന ഒടുവിലത്തെ കമ്പനിയായി മാറി ഡെല്‍. ബ്ലൂം ബെര്‍ഗ് ആണ് കമ്പനിയില്‍ നിന്നുള്ള ഒരു കുറിപ്പിനെ അടിസ്ഥാനമാക്കി ഈ വിവരം പുറത്തുവിട്ടത്.

അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളെ തുടര്‍ന്നാണ് ഈ നടപടി എന്നാണ് വിവരം. നിലവിലം വിപണി സാഹചര്യങ്ങളെ തുടര്‍ന്ന് ഭാവിയിലെ സാമ്പത്തിക പ്രതിസന്ധി കമ്പനി മുന്നില്‍ കാണുന്നു. 2020ല്‍ കോവിഡ് കാലത്തും സമാനമായ രീതിയില്‍ കമ്പനി പിരിച്ചുവിടല്‍ നടത്തിയിരുന്നു.

നേരത്തെ നിയമനങ്ങള്‍ നിര്‍ത്തിവെക്കുക, യാത്രകള്‍ കുറയ്ക്കുക തുടങ്ങിയ ചെലവ് ചുരുക്കല്‍ നടപടികള്‍ കമ്പനി സ്വീകരിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും പര്യാപ്തമല്ലെന്ന നിരീക്ഷണത്തിലാണ് കമ്പനി. അതേസമയം, മൈക്രോസോഫ്റ്റ്, ആമസോണ്‍ ഉള്‍പ്പടെ വന്‍കിട കമ്പനികള്‍ പതിനായിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *