സക്കർബർഗിനെതിരെ ആരോപണവുമായി മസ്ക്; എല്ലാ രാത്രിയിലും വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നു

വാട്‌സ്‌ആപ്പ് വിവരങ്ങള്‍ ചോർത്തുന്നുമെന്ന ആരോപണവുമായി എക്‌സ് ഉടമയായ എലോൺ മസ്ക്. മെറ്റയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്‌ആപ്പ് ഉപയോക്താക്കളുടെ ഡേറ്റ വിശകലനം ചെയ്ത് അവരുടെ താത്പര്യങ്ങൾ മനസിലാക്കിയ ശേഷം പരസ്യത്തിനായും ഉൽപന്നങ്ങളിലേക്ക് അവരെ ആകർഷിക്കാനും ഉപയോഗിക്കുകയാണെന്നു മസ്ക് ആരോപിച്ചു. എല്ലാ രാത്രികളിലും വാട്‌സ്‌ആപ്പ് യൂസർമാരുടെ വിവരങ്ങള്‍ വാട്‌സ്‌ആപ്പ് കടത്തുന്നുണ്ട്. എന്നാൽ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗോ മറ്റ് അധികൃതരോ മസകിന്റെ ആരോപണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, മസ്കിന്റെ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്ന് കംപ്യൂട്ടര്‍ പ്രോഗ്രാമറും വീഡിയോ ഗെയിം ഡെവലപ്പറുമായ ജോണ്‍ കാര്‍മാക്ക് ചോദിച്ചു. മെറ്റ, ഡേറ്റയും യൂസേജ് പാറ്റേണും ശേഖരിക്കുന്നുണ്ടാവാം എന്നാൽ ഡാറ്റ കൈമാറ്റം നടത്തുന്നതിന് എന്തെങ്കിലും തെളുവുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല വാട്‌സ്‌ആപ്പിലെ മെസേജുകൾ സുരക്ഷിതമാണെന്നാണ് തന്റെ അഭിപ്രായമെന്നും കാര്‍മാക്ക് എക്സിൽ എഴുതി. മുൻപും സക്കർബർഗിനെകുറിച്ച് മസ്ക് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *