വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിവിധ ആവഷശ്യങ്ങൾക്കായും വിദ്യാഭ്യാസ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ചാറ്റ് ജിപിടി എഡ്യു അവതരിപ്പിച്ച് ഓപ്പണ്‍ എഐ. ജിപിടി 4ഒയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ചാറ്റ് ബോട്ടിന് ടെക്‌സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ പ്രോസസ് ചെയ്യാനാവുകയും. മാത്രമല്ല, വെബ് ബ്രൗസിങ്, ഡാറ്റ അനാലിസിസ്, സമ്മറൈസേഷന്‍ ഉള്‍പ്പടെയുള്ള ജോലികള്‍ ചെയ്യാനും കഴിയ്യും. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല, പെനിസില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍, ടെക്‌സാസ് സര്‍വകലാശാല, അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ ലഭ്യമാക്കിയ ചാറ്റ്ജിപിടി എന്റര്‍പ്രൈസ് പതിപ്പിന്റെ വിജയത്തിന് പിന്നാലെയാണ് ഓപ്പണ്‍ എഐ ചാറ്റ്ജിപിടി എഡ്യു അവതരിപ്പിച്ചത്.
മിതമായ വിലയില്‍ എന്റര്‍പ്രൈസ് ലെവലിലുള്ള സുരക്ഷയും ചാറ്റ് ജിപിടി എഡ്യൂ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിപിടി 4ഒയുടെ വിശകലനം ചെയ്യാനുള്ള കഴിവുകളും കോഡിങും മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ചെയ്യാൻ ഉപയോഗപ്പെടുത്താം. മാത്രമല്ല ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനും അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ചാറ്റ് ജിപിടി കസ്റ്റമൈസ് ചെയ്യാനാകും. 50 ഭാഷകളും ചാറ്റ് ജിപിടി 4ഒ എഡ്യു പിന്തുണയ്ക്കും.