റിങ് നെബുലയുടെ വ്യക്തതയുള്ള അതിമനോഹര ചിത്രം പകർത്തി ജെയിംസ് വെബ്ബ് ദൂരദർശിനി

റിങ് നെബുല എന്നറിയപ്പെടുന്ന മെസ്യേ 57-ന്റെ ഇതുവരെ കാണാത്ത വിധം വ്യക്തതയുള്ള ചിത്രം പകര്‍ത്തി ഗവേഷകര്‍. ജെയിംസ് വെബ് ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഗവേഷകര്‍ നെബുലയുടെ ചിത്രം പകര്‍ത്തിയത്. സൂര്യന്റെ ഭാവി എന്തായിരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഈ ചിത്രം ജ്യോതിശാസ്ത്രജ്ഞര്‍ക്ക് നല്‍കും.

ഭൂമിയില്‍നിന്ന് 2300 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന വാതക മേഘവളയമാണ് നെബുല. 1779-ല്‍ ഫ്രഞ്ച് ജ്യോതി ശാസ്ത്രജ്ഞനായ ചാള്‍സ് മെസ്യേയാണ് നെബുലയെ കണ്ടെത്തിയത്. അത്യാവശ്യം വലിപ്പമുള്ള ദൂരദര്‍ശിനി ഉപയോഗിച്ച് നോക്കിയാല്‍ കാണാനാവും വിധം തിളക്കുമുള്ളതാണ് ഇത്.

ഏറെ കാലമായ ശാസ്ത്രലോകത്തിന്റെ ഇഷ്ടമേഖലകളിലൊന്നാണ് എം57 അഥവാ മെസ്യേ 57. 20,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തിന്റെ അന്ത്യത്തെ തുടര്‍ന്നാണ്‌ ഈ നെബുല രൂപപ്പെട്ടത്. ഇത് പഠനവിഷയമാക്കുന്നതിലൂടെ സൂര്യന്റെയും സൗരയൂഥത്തിന്റെയും ഭാവി എങ്ങനെ ആയിരിക്കുമെന്ന് പഠിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ഹീലിയം, നൈട്രജന്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍, സള്‍ഫര്‍, ഉള്‍പ്പടെയുള്ള വാതകങ്ങള്‍ ഇവിടെയുണ്ട്. ഇതിന്റെ ആകൃതിയും നിറങ്ങളും എങ്ങനെ ഉണ്ടാകുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. എങ്കിലും രാസപഥാര്‍ത്ഥങ്ങളുടെയും വാതകങ്ങളുടേയും ഫലമായാവാം ഇത് സംഭവിക്കുന്നത് എന്നാണ് അനുമാനം.

Leave a Reply

Your email address will not be published. Required fields are marked *