മോഷന്‍ സിക്ക്‌നെസ്സ് അനുഭവിക്കുന്നുണ്ടോ?; ഗൂഗിളിന്റെ ‘മോഷന്‍ ക്യൂസ്’ ഇതിന് പരിഹാരം കണ്ടെത്തും: പുതിയ ഫീച്ചര്‍

യാത്രകളില്‍ പലരും അനുഭവിക്കുന്ന പ്രധാന പ്രശ്‌നമാണ് മോഷന്‍ സിക്ക്‌നെസ്സ്. ചിലപ്പോഴെല്ലാം പല യാത്രകളും നിങ്ങള്‍ വേണ്ടെന്ന് വച്ചതു പോലും ഈ ഒരു കാരണം കൊണ്ടായിരിക്കാം. എന്നാല്‍ ഇനി അത്തരം ഒരു പ്രശ്‌നങ്ങളെ നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല. അതിന് പരിഹാരവുമായി എത്തുകയാണ് ഗൂഗില്‍.

യാത്രകളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ആണ് പലപ്പോഴും ‘മോഷന്‍ സിക്ക്‌നെസ്’ അനുഭവപ്പെടുക. എന്നാല്‍ ഇതൊരു വലിയ പ്രശ്‌നം അല്ലെന്നും പരിഹാരമായി ‘മോഷന്‍ ക്യൂസ്’ കണ്ടെത്തിയെന്നും അറിയിച്ച് ഗൂഗിള്‍ എത്തി.

ആന്‍ഡ്രോയിഡ് 16 ലൂടെ ആണ് മോഷന്‍ സിക്ക്‌നെസിന് ഗൂഗിള്‍ പരിഹാരം ഒരുക്കുന്നത്. ‘മോഷന്‍ ക്യൂസ്’ എന്ന ഫീച്ചറാണ് ഇതിന് ഉപയോക്താക്കളെ സഹായിക്കുന്നത്. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ എത്തും. ഉപയോക്താക്കള്‍ക്ക് ക്യുക് സെറ്റിങ്സിലൂടെ ഫീച്ചര്‍ ഉപയോഗിക്കാനും സാധിക്കും എന്നാണ് പ്രാഥമിക വിവരം.

വാഹനത്തില്‍ യാത്ര ചെയ്യുന്ന സമയം ഫീച്ചര്‍ സ്വയം പ്രവര്‍ത്തനം ആരംഭിക്കുന്ന രീതിയില്‍ സെറ്റിങ്സ് ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഫോണിന്റെ ഡിസ്പ്ലെയില്‍ പ്രത്യേക രീതിയില്‍ ‘ബ്ലാക്ക് ഡോട്ട്’ ചലിക്കുന്ന രീതിയിലാണ് ഫീച്ചറിന്റെ പ്രവര്‍ത്തനം. വാഹനത്തിന്റെ ദിശ അനുസരിച്ചാകും ബ്ലാക്ക് ഡോട്ടുകളുടെ ചലനം. ഫീച്ചറിന് ‘മോഷന്‍ സിക്ക്‌നെസ്’ പൂണമായി തടയാന്‍ കഴിഞ്ഞില്ലെങ്കിലും സെന്‍സറി വൈരുദ്ധ്യം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിവരം.

മോഷന്‍ ക്യൂസ് എപ്പോള്‍ പുറത്തിറക്കും എന്ന് വ്യക്തമല്ല. അതേസമയം, ഐഒഎസ് 18ല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ ആപ്പിള്‍ അടുത്തിടെ ‘വെഹിക്കിള്‍ മോഷന്‍ ക്യൂസ്’ ഫീച്ചര്‍ പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *