മെസ്സേജ് ‘സീൻ’ ആക്കാതെ ഇൻസ്റ്റാഗ്രാമിൽ വരുന്ന മെസ്സേജുകൾ കാണാം

മെസേജ് അയച്ചയാൾ അറിയാതെ ഇൻസ്റ്റാഗ്രാമിൽ‌ ഡയറക്റ്റ് മെസ്സേജുകൾ വായിക്കാൻ വഴിയുണ്ട് . ഓൺലൈനിൽ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ സ്‌കാമർമാരാൽ ടാർഗെറ്റു ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ ഈ സംവിധാനം ഉപയോഗിക്കാനാകും. ഇതിനായി ഇൻസ്റ്റാഗ്രാം ആപ് തുറന്ന് ഡിഎമ്മുകളിലേക്കു പോകുക. എല്ലാ പുതിയ ഡിഎമ്മുകളും ലോഡ് ആകും. സെറ്റിങ്സിൽ പോയി മൊബൈൽ ഡാറ്റ, വൈഫൈ എന്നിവ ഓഫാക്കിയാൽ. തുറക്കുന്ന ആ സമയം ‘സീന്‍’ കാണില്ല.

എന്നാൽ പിന്നീട് നെറ്റ് ഓൺ ആക്കുന്ന സമയത്ത് അത് അറിയാൻ സാധിക്കും. ഇതൊരു താത്കാലിക വഴി മാത്രമാണ്. മറ്റൊരു വഴി റീഡ് റെസീപ്റ്റ് ഓഫ് ആക്കി ഇടുക എന്നതാണ്. ചാറ്റ് തുറന്ന് പ്രൊഫൈലിൽ പോയ ശേഷം പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷനിൽ നിങ്ങൾക്ക് റീഡ് റെസീപ്റ്റ് ഓഫ് ആക്കുക എന്ന ഓപ്ഷൻ കാണാം.

മറ്റൊരു മാർഗം മെസ്സേജ് അയക്കുന്നയാളെ റെസ്ട്രിക്ട് ചെയ്യുക എന്നതാണ്. ഈ ഫീച്ചർ അയക്കുന്നയാൾ അറിയാതെ ഡി എം വായിക്കാൻ ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണ്. ഒരാളെ നമ്മൾ ഇൻസ്റ്റാഗ്രാമിൽ റെസ്റ്റിറക്ട് ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ അയാൾക്ക് നമ്മൾ മെസ്സേജ് കണ്ടിട്ടുണ്ടെങ്കിലും ‘സീൻ’ എന്ന് കാണിക്കില്ല.

സീൻ’ ഐക്കൺ ട്രിഗർ ചെയ്യാതെ തന്നെ ഡിഎം വായിക്കാൻ റെസ്‌ട്രിക്റ്റ് ഫീച്ചർ സഹായിക്കും. സന്ദേശം അയയ്‌ക്കുന്ന വ്യക്തിയുടെ പ്രൊഫൈലിലേക്കു പോകുക. പ്രൊഫൈൽ പേജിന്റെ മുകളിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക് ചെയ്തശേഷം റെസ്ട്രിക്ട് സെലക്ട് ചെയ്യുക. ശേഷം വരുന്ന സന്ദേശങ്ങളെല്ലാം മെസേജ് റിക്വസ്റ്റ് ഫോൾഡറിലേക്കു മാറ്റപ്പെടും. ഇത് ഓൺലൈൻ സ്റ്റാറ്റസും ആ വ്യക്തി കാണുന്നത് ഒഴിവാക്കുകായും ഡിഎം വായിക്കുകയും ചെയ്യാനാകും.

Leave a Reply

Your email address will not be published. Required fields are marked *