മികച്ച ബാറ്ററി ലൈഫ്; ഗൂഗിള്‍ പിക്സല്‍ 9എ വിപണിയില്‍

ആപ്പിള്‍ ഐഫോണ്‍ 16ഇയ്ക്ക് ശക്തമായ എതിരാളിയായി ഗൂഗിള്‍ പിക്സല്‍ 9എ വിപണിയില്‍. 50,000 രൂപയ്ക്ക് മികച്ച ക്യാമറ സംവിധാനമുള്ള സ്മാർട്ട്ഫോണ്‍ തേടുന്നവർക്ക് പരിഗണിക്കാവുന്ന ഒരു മോഡലാണിത്.

ഇതുവരെ പുറത്തിറങ്ങിയ പിക്സല്‍ ഫോണുകളില്‍ ഏറ്റവും മികച്ച ബാറ്ററി ലൈഫും പിക്സല്‍ 9എയ്ക്ക് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നു. ആപ്പിളും ഗൂഗിളും താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ പുറത്തിറക്കാൻ ശ്രമിക്കുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകും. പിക്സല്‍ 9എയുടെ 128 ജിബി വേരിയന്റിന് ഏകദേശം 49,999 രൂപയാണ് വില. എന്നാല്‍ ഐഫോണ്‍ 16ഇക്ക് ഇതിലും 10,000 രൂപ അധികം നല്‍കേണ്ടിവരും.സെമി-പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന ഈ രണ്ട് ഫോണുകളും ഇന്ത്യ പോലുള്ള വിപണികള്‍ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ ടെൻസർ ജി4 പ്രൊസസറില്‍ പ്രവർത്തിക്കുന്ന പിക്സല്‍ 9എയില്‍ 8 ജിബി റാമും 128/256 ജിബി യുഎഫ്‌എസ് 3.1 സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 15 ഒഎസിലാണ് ഫോണ്‍ പ്രവർത്തിക്കുന്നത്. 48 എംപി പ്രധാന ക്യാമറയും 13 എംപി അള്‍ട്രാ വൈഡ്, സെല്‍ഫി ക്യാമറകളുമടങ്ങിയ ഡ്യുവല്‍ റിയർ ക്യാമറ സംവിധാനമാണ് പിക്സല്‍ 9എയിലുള്ളത്. എഐ പിന്തുണയുള്ള മാക്രോ ഫോക്കസ്, നൈറ്റ് മോഡ്, അസ്ട്രോഫോട്ടോഗ്രാഫി, മാജിക് ഇറേസർ, ഓഡിയോ മാജിക് ഇറേസർ, പനോരമ വിത്ത് നൈറ്റ് മോഡ്, ആഡ് മി, ബെസ്റ്റ് ടേക്ക് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്. അരലക്ഷം രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ക്യാമറ സംവിധാനമുള്ള ഫോണുകളില്‍ ഒന്നായിരിക്കും പിക്സല്‍ 9എ എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *