ബിഎസ്എൻഎൽ 5ജി ആദ്യമെത്തുക ഈ സ്ഥലങ്ങളിൽ

4ജിക്ക് അപ്പുറം 5ജിയും അവതരിപ്പിക്കുകയാണ് ബിഎസ്എന്‍എല്‍. ടവറുകള്‍ 4ജി നെറ്റ്‌വര്‍ക്കിലേക്ക് മാറ്റുന്ന അതേസമയം തന്നെ 5ജി സാങ്കേതികവിദ്യയും യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. 2025ഓടെ രാജ്യത്ത് ബിഎസ്എന്‍എല്‍ 5ജി വ്യാപിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ആദ്യം ബിഎസ്എന്‍എല്‍ 5ജി നെറ്റ്‌വര്‍ക്ക് വരിക. ആ ഇടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാവും ബിഎസ്എന്‍എല്‍ 5ജി പരീക്ഷണ ഘട്ടത്തില്‍ വരുന്നത്. ദില്ലിയിലെ കോണാട്ട് പ്ലേസ്, ജെഎന്‍യു ക്യാംപസ്, ഐഐടി ദില്ലി, ഐഐടി ഹൈദരാബാദ്, ദില്ലിയിലെ സഞ്ചാര്‍ ഭവന്‍, ഗുരുഗ്രാമിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങള്‍, ബെംഗളൂരുവിലെ സര്‍ക്കാര്‍ ഓഫീസ്, ദില്ലിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍റര്‍ എന്നിവിടങ്ങളിലാണ് അതിവേഗ 5ജി നെറ്റ്‌വര്‍ക്ക് ആദ്യ ഘട്ടത്തില്‍ എത്തുക എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

5ജി പരീക്ഷണം ബിഎസ്എന്‍എല്‍ ഉടൻ തന്നെ ഇവിടെ തുടങ്ങിയേക്കും. ഈ ലൊക്കേഷനുകളില്‍ ഉള്ളവര്‍ക്ക് അതിവേഗ നെറ്റ്‌വര്‍ക്ക് സേവനം വൈകാതെ ആസ്വദിക്കാം. ബിഎസ്എന്‍എല്‍ 5ജിയില്‍ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈയടുത്ത് വീഡിയോ കോള്‍ വിളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *