പുത്തൻ അപ്‌ഡേറ്റിന് ഒരുങ്ങി വാട്‌സ്ആപ്പ്

പുതിയ പുതിയ അപ്‌ഡേറ്റുകള്‍ കൊണ്ടുവരുന്നതിൽ ഒരു മടിയുമില്ലാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് മെറ്റയുടെ വാട്‌സ്ആപ്പ്. 2015ല്‍ ആരംഭിച്ചതിന് ശേഷം വാട്‌സ്‌ആപ്പിലെ മെസേജ്, കോളിംഗ്, വീഡിയോ കോളിംഗ്, ഫയല്‍ അയക്കല്‍ രീതികളിലൊക്കെ ഒരുപാട് മാറ്റങ്ങളും പുതുമയും സൃഷ്ട്ടിച്ചു. ഈ അടുത്തകാലത്ത് അനേകം പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന വാട്‌സ്ആപ്പ് എആര്‍ (ഓഗ്‌മെന്‍റഡ് റിയാലിറ്റി) ഫീച്ചറുകള്‍ കൊണ്ട് ഓഡിയോ, വീഡിയോ കോളുകള്‍ ക്വാളിറ്റി വർധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

വാട്‌സ്ആപ്പിനെ ഏറ്റവും മികവുറ്റതാക്കും എന്ന പ്രതീക്ഷയോടെ എആര്‍ ഫീച്ചറുകള്‍ വീഡിയോ കോളുകളില്‍ കൊണ്ടുവരാൻ തയ്യാറെടുക്കുകയാണ് മാതൃ കമ്പനിയായ മെറ്റ. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിട്ടുള്ള 2.24.13.14 ബീറ്റ വേര്‍ഷനിലാണ് പുത്തൻ അപ്‌ഡേറ്റുകള്‍ കൊണ്ടുവരിക. ഇതോടെ വാട്‌സ്ആപ്പ് വീഡിയോ കോളുകള്‍ കസ്റ്റമൈസ് ചെയ്യാൻ കഴിയും.

വീഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല ഇഫക്ടുകളും ഫേഷ്യല്‍ ഫില്‍ട്ടറുകളും വാട്‌സ്ആപ്പ് 2.24.13.14 ബീറ്റ വേര്‍ഷനില്‍ പരീക്ഷിക്കുന്നതായാണ് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിലൂടെ വീഡിയോ കോളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റം എന്ന് വാട്‌സ്‌ആപ്പ് കണക്കുകൂട്ടുന്നു. വീഡിയോ കോളുകളില്‍ അവതാറുകള്‍ ഉപയോഗിക്കാൻ കഴിയുന്ന സംവിധാനവും ഉടൻ വരും. ഇത് ക്രിയേറ്റിവിറ്റിയും കൗതുകകരവും മാത്രമല്ല, വീഡിയോ കോള്‍ വിളിക്കുന്ന ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഫീച്ചറായി മാറിയേക്കാം.

Leave a Reply

Your email address will not be published. Required fields are marked *