ത്രെഡ്സ് ആപ്പിന്റെ ലോഗോ, മലയാള അക്ഷരമാലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്; നെറ്റിസൻസ്

ലോകമെമ്പാടുമുള്ള നെറ്റിസൻമാർക്കുള്ള പുതിയ ആകർഷണമാണ് ത്രെഡ്സ്. ഫേസ്ബുക്ക് ഉടമ മെറ്റ ആരംഭിച്ച മൈക്രോബ്ലോഗിംഗ് സൈറ്റിനെ ” ട്വിറ്റർ കില്ലർ” എന്ന് ഉപഭോക്താക്കൾ പറയുന്നു. ഒരു ദിവസത്തിനുള്ളിൽ 50 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് സൈൻ അപ്പ് ചെയ്തത്. അതോടയൊപ്പം ലോകമെമ്പാടുമുള്ള ഇന്ത്യൻ നെറ്റിസൺസ് ആപ്പിന്റെ ലോഗോയെക്കുറിച്ച് ചർച്ച ഉയർന്നു. മലയാളം, തമിഴ് അക്ഷരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ലോഗോ എന്നാണ് പലരുടെയും അവകാശവാദം.

ചില മലയാളികൾ ഇത് മലയാളം സംയോജനമായ ‘ത്ര’ (ആപ്പിന്റെ പേരിലുള്ള ആദ്യത്തെ സംയോജനം) ആണെന്നും മലയാളത്തിൽ എഴുതിയ ഒരു ഷോർട്ട് ഫോം ആണെന്നും അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *