ചൈനീസ് ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് സഞ്ചാരികൾ വ്യാഴാഴ്ച പുറപ്പെടും. കഴിഞ്ഞ ആറു മാസമായി നിലയത്തിലുള്ള മൂന്ന് സഹപ്രവർത്തകർക്ക് പകരമായാണ് ഇവർ പോകുന്നത്.
ബെയ്ജിങ് സമയം വ്യാഴാഴ്ച വൈകീട്ട് 5.17നാണ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുഖ്വാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ബഹിരാകാശ യാത്രികരെയും വഹിച്ചുള്ള ഷെൻഷൗ-20 പേടകം പുറപ്പെടുക.