ഗെയിം ഫ്രീക്കില്‍ വന്‍ ഡാറ്റ ചോര്‍ച്ച ഉണ്ടായതായി റിപ്പോർട്ട്; വരാനിരിക്കുന്ന പോക്കിമോന്‍ ഗെയിമടക്കം ചോര്‍ന്നു

ഗെയിം ഫ്രീക്കില്‍ വന്‍ ഡാറ്റ ചോര്‍ച്ച. പോക്കിമോന്‍ വീഡിയോ ഗെയിമുകളുടെ ഡെവലപ്പറായ ഗെയിം ഫ്രീക്കില്‍ അവരുടെ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ ഡാറ്റ ചോര്‍ച്ചയുണ്ടായതായി കമ്പനി സ്ഥിരീകരിച്ചു. സെര്‍വറുകള്‍ ഹാക്ക് ചെയ്ത് ജീവനക്കാരുടെ സെന്‍സിറ്റീവായ വിവരങ്ങളടക്കം ചോര്‍ത്തിയെന്ന് ഗെയിം ഫ്രീക്ക് വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റിലാണ് സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് കണ്ടെത്തല്‍. വരാനിരിക്കുന്ന പോക്കിമോന്‍ വീഡിയോയുടെ കോഡുകളും വിവരങ്ങളും അടക്കം ചോര്‍ത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 30 വര്‍ഷത്തോളം പഴക്കമുള്ള ഡാറ്റകളാണ് ചോര്‍ന്നിരിക്കുന്നതെന്നാണ് ഗെയിം ഫ്രീക്കിന്റെ സ്ഥിരീകരണം.

നിന്‍ടെന്‍ഡോ, പോക്കിമോന്‍ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ഡെവലപ്പറാണ് ഗെയിം ഫ്രീക്ക്. എക്സ്, റെഡ്ഡിറ്റ് എന്നിവയുള്‍പ്പെടെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ സ്വകാര്യ ഡാറ്റയുടെ രേഖകളും ചിത്രങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതിന് ശേഷമാണ് ചോര്‍ച്ച കമ്പനി സമ്മതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *