പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്.
വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു.
വാട്സ്ആപ്പില്‍ വീഡിയോ കോള്‍ ഫീഡ് ഓഫാക്കാനുള്ള ഫീച്ചര്‍ നിലവില്‍ ലഭ്യമാണെങ്കിലും കോള്‍ അറ്റന്റ് ചെയ്ത ശേഷമേ ഇത് സാധ്യമായിരുന്നുള്ളൂ. അതായത് മറുവശത്ത് ആരാണ് എന്ന് വ്യക്തമായ ശേഷം മാത്രമേ വീഡിയോ കോളിലെ ക്യാമറ ഓഫാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്. ഈ ന്യൂനതയാണ് വരാനിരിക്കുന്ന ആന്‍ഡ്രോയ്ഡ് അപ്ഡേറ്റില്‍ വാട്സ്ആപ്പ് പരിഹരിക്കാനൊരുങ്ങുന്നത്.