കണ്ടു മടുത്ത വിഷയങ്ങളുടെ റീല്‍സുകള്‍ ഇനി വരില്ല; പുത്തൻ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

കണ്ടു മടുത്ത റീല്‍സുകള്‍ വീണ്ടും വീണ്ടും നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫീഡില്‍ വരാറുണ്ടോ?, എന്നാൽ ആ പരാതി ഇനി വേണ്ട. ആൽഗൊരിതം റീസെറ്റ് ചെയ്യാനുള്ള ഫീച്ചർ അവതരിച്ചിരിക്കുകയാണ് മെറ്റ. ഇന്‍സ്റ്റ ഉപഭോക്താക്കള്‍ സെര്‍ച്ച് ചെയ്ത ചില വിഷയങ്ങളിൽ മാത്രം റീല്‍സും വിഡിയോസും കണ്ടന്‍റുകളും ഒതുങ്ങിപ്പോകാതെ, പുതിയ വിഷയങ്ങൾ ഫീഡില്‍ വരാനായുള്ള ഓപ്ഷനാണിത്. പുതുതായി അക്കൗണ്ട് തുടങ്ങിയ പ്രതീതിയില്‍ തന്നെ ഇന്‍സ്റ്റഗ്രാം പുതിയ ഫീഡുകള്‍ നല്‍കുമെന്നാണ് മെറ്റ അവകാശപ്പെടുന്നത്. പഴയ പ്രഫറൻസുകളിലേക്ക് പിന്നീട് മടങ്ങാനാവില്ലെന്നതാണ് പ്രത്യേകത.

തങ്ങളുടെ ബ്ലോഗിലൂടെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള പുതിയ ഫീച്ചർ കമ്പനി പരിചയപ്പെടുത്തിയത്. കൗമാരക്കാര്‍ക്കുള്ള അക്കൗണ്ടുകളിലുള്‍പ്പടെ എല്ലാ ഉപയോക്താക്കള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു. നിങ്ങളുടെ താത്പര്യങ്ങളെക്കുറിച്ച് ഒന്നുമറിയാത്തതുപോലെ ഞങ്ങള്‍ നിങ്ങളോട് പെരുമാറും എന്നാണ് ഇന്‍സ്റ്റഗ്രാം തലവൻ ആദം മൊസ്സേരി പുതിയ മാറ്റത്തെക്കുറിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *