ഒഡീഷയില്‍ ‘എഐ സുന്ദരി’ വാര്‍ത്ത വായിച്ചു..! വീഡിയോ കാണാം

ഞായറാഴ്ച ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് കൗതുകരമായ ഒരു സംഭവമുണ്ടായി. ഒഡീഷയുടെ സ്വകാര്യ ഉപഗ്രഹ വാര്‍ത്താ ചാനലായ ഒഡീഷ ടെലിവിഷന്‍ ലിമിറ്റഡ് (ഒടിവി) സംസ്ഥാനത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വാര്‍ത്താ അവതാരക ലിസയെ അവതരിപ്പിച്ചു. ലിസ കൃത്യതയോടെയും കാര്യക്ഷമതയോടെയും വാര്‍ത്തകള്‍ അവതരിപ്പിച്ച് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തി.

ലിസയ്ക്കു നിരവധി ഭാഷകളില്‍ സംസാരിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ ഒടിവി നെറ്റ്‌വര്‍ക്കിന്റെ ടെലിവിഷന്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഒഡിയയിലും ഇംഗ്ലീഷിലും മാത്രമായിരിക്കും ഇപ്പോള്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുക. എഐ സാങ്കേതികവിദ്യ പുരോഗമിച്ചതോടെ എഐ വാര്‍ത്താ അവതാരകര്‍ എന്ന ആശയം സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

അതേസമയം, ഇന്ത്യയിലെ ആദ്യ എഐ വാര്‍ത്താ അവതാരകയല്ല ലിസ. ആജ് തക്കിലെ ബ്ലാക്ക് എന്ന ഷോയില്‍ മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരിയോടൊപ്പം പരിപാടി അവതരിപ്പിച്ച സന എന്നു പേരുള്ള എഐയാണ് രാജ്യത്തെ ആദ്യത്തെ എഐ ടെലിവിഷന്‍ അവതാരക.

Leave a Reply

Your email address will not be published. Required fields are marked *