ഏതു ഭാഷയിലും ശബ്ദം പുനര്‍നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യയുമായി ഓപ്പൺ എ.ഐ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിൽ മുൻനിരയിലുള്ള സ്ഥാപനമാണ് ഓപ്പണ്‍ എ.ഐ. ഇപ്പോഴിതാ ഒരു വ്യക്തിയുടെ ശബ്ദം പുനര്‍നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. വോയ്‌സ് എഞ്ചിന്‍ എന്ന് വിളിക്കുന്ന ഈ സാങ്കേതിക വിദ്യ നിലവിൽ ചുരുക്കം കമ്പനികൾക്ക് മാത്രമാണുള്ളത്. ഒരാളുടെ 15 സെക്കന്റ് ദൈര്‍ഘ്യമുള്ള റെക്കോര്‍ഡ് ചെയ്ത ശബ്ദം ഉപയോഗിച്ച് അതേ ശബ്ദം പുനര്‍നിര്‍മിക്കാൻ വോയ്‌സ് എഞ്ചിന് സാധിക്കും. അതിനൊപ്പം ഏതെങ്കിലും ഭാഷയിൽ എഴുതിയ ഒരു കുറിപ്പും അപ് ലോഡ് ചെയ്താല്‍ വോയ്‌സ് എഞ്ചിന്‍ അതേ ശബ്ദത്തില്‍ ആ കുറിപ്പ് വായിക്കും.

നിലവില്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ സാങ്കേതിക വിദ്യ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ഇങ്ങനെയൊരു സാങ്കേതിക വിദ്യ പല മേഖലകളിലും ഉപയോ​ഗപ്പെടുമെങ്കിലും ഇത് ഉയർത്താൻ സാധ്യതയുള്ള ഭീഷണികളും ഏറെയാണ്. ഡീപ്പ് ഫേക്ക് തട്ടിപ്പുകളെ പോലെ തന്നെ വ്യാജ വാര്‍ത്താ പ്രചാരണത്തിനും മറ്റും ഈ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചേക്കാം. ഇത്തരത്തിലുള്ള ദുരുപയോഗം തടയാനായി ​വോയ്‌സ് എഞ്ചിനിലൂടെ നിര്‍മിക്കുന്ന സിന്തറ്റിക് ശബ്ദത്തിന് വാട്ടര്‍മാര്‍ക്ക് നല്‍കാനുള്ള വഴികള്‍ തേടുകയാണ് ഓപ്പണ്‍ എ.ഐ. ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *