വധശിക്ഷ നൽകുന്നതിനായി ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി നിമിഷ പ്രിയയുടെ ഓഡിയോ സന്ദേശം

വധശിക്ഷ നൽകുന്നതിനായി ജയിൽ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്ച് നിമിഷ പ്രിയയുടെ ഓഡിയോ സന്ദേശം. ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോൺവിളി വന്നുവെന്നാണ് നിമിഷപ്രിയ സന്ദേശത്തിൽ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം അയച്ചത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെയാണ് നിമിഷപ്രിയ കൊലപ്പെടുത്തിയത്. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ കൊലപാതകം നടത്തിയതെന്ന് നിമിഷപ്രിയ കോടതിയിൽ സമ്മതിച്ചിരുന്നു. വധശിക്ഷ ഇളവ്…

Read More

യമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്; 31 പേർ കൊല്ലപ്പെട്ടു

യമനിലെ ഹൂതി വിമത കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസ്. 31 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തലസ്ഥാനമായ സനാ, തൈസ്, ദാഹ്യാൻ നഗരങ്ങളിലാണ് ആക്രമണമുണ്ടായത്. ജനുവരിയിൽ യു.എസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ സൈനിക ദൗത്യമായിരുന്നു ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണം. ഹൂതികൾക്കെതിരെയുള്ള ആക്രമണ പരമ്പര യു.എസ് ആഴ്ചകളോളം തുടർന്നേക്കുമെന്നാണ് സൂചന. അതേസമയം, പ്രകോപനങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. യു.എസിന്റേത് യുദ്ധക്കുറ്റമാണെന്നും ആരോപിച്ചു. ഗാസയിലേക്ക് സഹായം…

Read More

11 വർഷം നീണ്ട യുദ്ധ ഭൂമിയിലെ ജീവിതം ; ഒടുവിൽ തൃശൂർ സ്വദേശി ദിനേശൻ നാട്ടിലേക്ക്

നീണ്ട പതിനൊന്ന് വര്‍ഷം യുദ്ധഭൂമിയില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ഒടുവില്‍ നാട്ടിലേക്ക്. യമനിലെ യുദ്ധഭൂമിയില്‍ പതിനൊന്ന് വര്‍ഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശിക്ക് ഒടുവില്‍ മോചനമായത്. 2014 ല്‍ യമനില്‍ എത്തിയ എടക്കുളം പടിഞ്ഞാറ്റുമുറി കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ദിനേശ (49) നാണ് കേന്ദ്രസര്‍ക്കാരിന്റെയും നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ച് എത്താനുള്ള വഴി തെളിഞ്ഞത്. 2014 ല്‍ യമനില്‍ എത്തിപ്പെട്ട സമയത്ത് ഉടലെടുത്ത ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് എജന്റുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പാസ്‌പോര്‍ട്ട്…

Read More

യമനിൽ യുദ്ധം അവസാനിച്ചു; പക്ഷേ സമാധാനം ഇനിയും അകലെയോ ?

എട്ട് വര്‍ഷം നീണ്ട കൊടുംമ്പിരി കൊണ്ട ആഭ്യന്തര യുദ്ധം യെമനിൽ അവസാനിച്ചെങ്കിലും സമാധാനത്തിലേക്കുള്ള പാത ഇനിയും ഏറെ അകലെയെന്ന് വേണം കരുതാൻ . സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വന്നതോടെയാണ് യെമനിലും സമാധാനത്തിനുള്ള വഴിയൊരുങ്ങിയത്. 2014ല്‍ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യെമന്‍ തലസ്ഥാനമായ സനാ പിടിച്ചെടുത്തതോടെയാണ് യെമന്‍ ഭരണനേതൃത്വം സൗദിയിലേക്ക് പലായനം ചെയ്തത്. ഇതിന് പിന്നാലെ 2015 ല്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി സഖ്യസേന ആക്രമണം തുടങ്ങിയതോടെ യെമന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് കടന്നു. എന്നാല്‍…

Read More