
മെസ്സിക്ക് 2026 ലോകകപ്പ് കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ലൂയിസ് സുവാരസ്
2026-ലെ ലോകകപ്പ് കളിക്കാന്‍ ലയണല്‍ മെസ്സിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഇന്റര്‍ മിയാമിയിലെ സഹതാരം ലൂയിസ് സുവാരസ് രംഗത്ത്. മെസ്സിയുമായി വിരമിക്കലിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയടീമില്‍നിന്ന് ഇല്ലാത്തതിനാല്‍ തനിക്ക് സാധ്യത വിരളമാണെന്നും സുവാരസ് വ്യക്തമാക്കുകയുണ്ടായി. വിരമിക്കലിനെക്കുറിച്ച് ഞങ്ങള്‍ പലതവണ തമാശ രൂപേണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, അവന് അടുത്ത വര്‍ഷത്തെ ലോകകപ്പുകൂടി കളിക്കാനുള്ള ആഗ്രഹമുണ്ട്. ദേശീയ ടീമില്‍ കുറച്ചുകാലമായി ഇല്ലാത്തതിനാല്‍ എന്നെ സംബന്ധിച്ച് ആ ആഗ്രഹം വിരളമാണ്. പക്ഷേ, അപ്പോഴും ഞങ്ങള്‍ വിരമിക്കലിനെക്കുറിച്ച് ഇതുവരെ…