
തടവുപുള്ളികൾക്ക് സെക്സ് മുറിയൊരുക്കി ഇറ്റാലിയൻ ജയിൽ
ഇറ്റലിയിൽ തടവുപുള്ളികൾക്കായുള്ള സെക്സ് മുറി വെള്ളിയാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ട്. സെൻട്രൽ ഉംബ്രിയ മേഖലയിലെ ജയിലിലാണ് പുതിയ പരിഷ്‌ക്കാരം നടപ്പാക്കുന്നത്. തടവുപുള്ളികളുടെ ഭാര്യമാർക്കും പങ്കാളികൾക്കും പ്രത്യേകം ഒരുക്കിയ ഈ മുറിയിൽ വെച്ച് പരസ്പരം കാണാണാൻ സൗകര്യമുണ്ടാകും. തടവുപുള്ളികൾക്കും ഇത്തരം കൂടിക്കാഴ്ചക്കുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്ന കോടതി വിധിക്ക് പിന്നാലെയാണ് ജയിലിലെ പുത്തൻ പരീക്ഷണം. ‘എല്ലാം നല്ല പടിയായി നടക്കുന്നതിൽ സന്തോഷമുണ്ട്, തടവുപുള്ളികളുടെ കൂടിക്കാഴ്ചക്ക് പരമാവധി സ്വകാര്യത ഉറപ്പ് നൽകും’ -ഉംബ്രിയ ജയിൽ ഓംബുഡ്‌സ്‌മാൻ ഗുയ്സപ്പ് കഫോറിയോ പ്രതികരിച്ചു….