രക്തം കൊണ്ട് പ്ലക്കാർഡ് എഴുതി സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാർത്ഥികൾ

വിഷുദിനത്തിലും സമരം കടുപ്പിച്ചിരിക്കുകയാണ് വനിതാ പോലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ. രക്തം കൊണ്ട് പ്ലക്കാർഡ് എഴുതിയായിരുന്നു ഇന്നത്തെ സമരമുറ. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കേ അടുത്ത മന്ത്രിസഭായോഗം തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥികളുള്ളത്. സമരത്തിൻറെ കാഴ്ച ഹൃദയഭേദകമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. കഴിഞ്ഞ 13 ദിവസമായി പലതരത്തിലുള്ള സമരമുറകളുമായി സെക്രട്ടറിയേറ്റിന് മുന്നിലാണ് വനിതാ പോലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അറുപധിലധികം ഉദ്യോഗാർത്ഥികൾ. വിഷുദിനത്തിൽ തെരുവിൽ കണിയൊരുക്കി കൺതുറന്ന…

Read More

മുസ്‍ലിം യൂത്ത് ലീഗിൽ 20 ശതമാനം വനിതാ സംവരണം

മുസ്‍ലിം യൂത്ത് ലീഗിൽ വനിതാ സംവരണം. 20 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയത്. ഭരണഘടനാ പരിഷ്കരണ സമിതിയുടെ നിർദേശം സംസ്ഥാന കമ്മിറ്റിയും പ്രവർത്തക സമിതിയും അംഗീകരിച്ചു. മെയ് മുതല്‍ തുടങ്ങുന്ന മെമ്പർഷിപ്പ് കാമ്പയിനോടെ വനിതാ പ്രാതിനിധ്യം യാഥാർഥ്യമാകും.

Read More

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടം; വൈറൽ വീഡിയോ

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടമാണ് സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്. കൊളംബിയയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മോണ്ടേറിയയിലെ ഒരു കടയിലാണ് സംഭവം നടന്നത്. ഒരു യുവതിയുടെ കൈയിലിരുന്ന കോഴിക്കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്ന് പറഞ്ഞാണ് അടി തുടങ്ങിയത്. തന്‍റെ കാമുകന്‍ സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ് യുവതി, മറ്റേ യുവതിയെ അടിക്കുകയായിരുന്നു. പിന്നാലെ അത് ഒരു പൊരിഞ്ഞ പോരാട്ടമായി…

Read More

ആലുവയിൽ യുവതിക്ക് നേരെ ആക്രമണം; പെട്രോളൊഴിച്ചത് മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിനെന്ന് മൊഴി: പ്രതി പൊലീസ് പിടിയിൽ

യുവതിയെ പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിലായി. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്. തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാൻ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. ആലുവയിൽ സ്കൂട്ടറിലെത്തിയ യുവതിയെ പ്രതി ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

Read More

സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്; പുരുഷവിദ്വേഷ സംവിധാനമല്ല വനിതാ കമ്മീഷൻ: പി.സതീദേവി

പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച  പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. സ്ത്രീവിരുദ്ധ സമീപനങ്ങൾക്ക് എതിരായാണ് വനിത കമ്മീഷനുകൾ നിലകൊള്ളുന്നത്. സ്ത്രീവിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുന്ന മനസുകൾ വനിതകൾക്കിടയിലുമുണ്ട്. സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്. അവർക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ട്. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ, ആ…

Read More

സി പി എം നേതൃനിരയിൽ നിലവിലുള്ള സ്ത്രീ പ്രാതിനിധ്യം കുറവാണ്; കൂടുതൽ വനിതകൾ വേണം: വൃന്ദ കാരാട്ട്

സി പി എം നേതൃനിരയിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സി പി എം നേതൃനിരയിൽ നിലവിലുള്ള സ്ത്രീ പ്രാതിനിധ്യം കുറവാണ്. ഇത് പരിഹരിക്കാൻ ഭരണഘടന ഭേദഗതി ഉണ്ടാക്കി. എന്നിട്ടും വനിത സംവരണം വേണ്ട രീതിയിൽ ഉയർന്നില്ലെന്നും പി ബി അംഗം വിവരിച്ചു. പാർട്ടിക്ക് ശക്തമായ വേരുള്ള കേരളത്തിൽ നിലവിൽ ഒരു വനിത ജില്ല സെക്രട്ടറി പോലും ഇല്ല എന്നത് വാസ്തവമാണെന്ന് പറഞ്ഞ വൃന്ദ, മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും…

Read More

പാർലമെൻറ് സംഘർഷം; രാഹുൽ ഗാന്ധിക്കെതിരെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു

പാർലമെൻറ് സംഘർഷവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തു. നാഗാലൻഡ് വനിത എം പി ഫാംഗ്നോൻ കൊന്യാക്കിൻ്റെ ആരോപണത്തിലാണ് നടപടി. വനിത എംപിമാരുടെ അന്തസ് സംരക്ഷിക്കാൻ സഭാധ്യക്ഷന്മാർ ഉടനടി നടപടി സ്വീകരിക്കണമെന്നും ദേശീയ വനിത കമ്മീഷൻ അധ്യക്ഷ വിജയ് രഹ്തർ ആവശ്യപ്പെട്ടു.   അതേ സമയം, പാര്‍ലമെന്‍റ് സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാര്‍ലമെന്‍റ് പൊലീസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് വനിത എംപിമാര്‍…

Read More

ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യത്തിനോ കൊളളയടിക്കാനോ ഉള്ളതല്ല; നിയമങ്ങള്‍ സ്ത്രീകളുടെ ക്ഷേമത്തിന്: സുപ്രീം കോടതി

സ്ത്രീകളുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത നിയമങ്ങൾ ഭർത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ കൊള്ളയടിക്കുന്നതിനോ ഉള്ള ഉപകരണങ്ങളല്ലെന്ന് സുപ്രീം കോടതി. ഒരു കുടുംബത്തിൻ്റെ അടിത്തറയും പവിത്രമായ കാര്യവുമാണ് ഹിന്ദു വിവാഹമെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും പങ്കജ് മിത്തലും നിരീക്ഷിച്ചു. ഇത് വാണിജ്യ സംരംഭമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മിക്ക പരാതികളിലും ബലാത്സംഗം, ഭീഷണിപ്പെടുത്തൽ,ഗാര്‍ഹിക പീഡനം എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു “സംയോജിത പാക്കേജ്” ആയിട്ടാണ് ലഭിക്കാറുള്ളതെന്നും കോടതി പറഞ്ഞു. സ്ത്രീകളുടെ…

Read More

കോടതി സദാചാര ഗുണ്ടയാകരുത്; ധരിക്കുന്ന വസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുത്: ഹൈക്കോടതി

ധരിക്കുന്ന വസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. വസ്ത്രധാരണത്തിന്‍റെ പേരില്‍ കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബ കോടതിയുടെ ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹമോചനം ആഘോഷിച്ച യുവതിയെ കുറ്റപ്പെടുത്തിയ കുടുംബക്കോടതി നടപടിയെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഏത് വസ്ത്രമാണ് ധരിക്കേണ്ടതെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അതിന്‍റെ പേരില്‍ കോടതി തന്നെ സദാചാര ഗുണ്ടയാവരുതെന്ന് വ്യക്തമാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും, ജസ്റ്റിന് എംബി സ്നേഹലതയുമടങ്ങുന്ന ബെഞ്ചാണ് ഉത്തരവിറക്കിയത്. ഈ വര്‍ഷം ആദ്യം പരസ്പര സമ്മതത്തോടെ വിവാഹ മോചനം…

Read More

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി താലിബാൻ ; നഴ്സിംഗ് , മിഡ്‌വൈഫറി കോഴ്സുകളിൽ നിന്ന് സ്ത്രീകളെ വിലക്കിയേക്കും

അഫ്​ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ ചേരുന്നതിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ഭരണകൂടം ആലോചിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. താലിബാൻ പരമോന്നത നേതാവിൻ്റെ ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. അഫ്​ഗാനിസ്ഥാനിലെ ആരോ​ഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് സ്ത്രീകൾക്ക് നഴ്സിം​ഗ് രം​ഗത്ത് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ആലോചിക്കുന്നത്. രാജ്യത്ത് പ്രൊഫഷണൽ മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫുകളുടെ എണ്ണം കുറവായതിനാൽ പുതിയ നിരോധനം…

Read More