തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയോട് അതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയോട് അതിക്രമം കാണിച്ച ജീവനക്കാരൻ അറസ്റ്റിൽ. ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ 52 വയസുള്ള ദിൽകുമാറാണ് അറസ്റ്റിലായത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്പെൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമത്തിലായിരുന്നു യുവതി. ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകാന്‍ നേരം ഐസിയുവില്‍ കയറുകയായിരുന്നു. ഈ സമയം യുവതി മയക്കത്തിലായിരുന്നു. ഐസിയുവിലെത്തിയ ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി അവശതയില്‍ ആയതുകൊണ്ട് തന്നെ അപ്പോള്‍…

Read More

യുവതിയെ സാമൂഹിക മാധ്യമത്തിൽ സ്ഥിരമായി പിന്തുടർന്ന് ശല്യംചെയ്തു; യുവാവ് പിടിയിൽ

യുവതിയെ സാമൂഹിക മാധ്യമത്തിൽ മോശമായി ചിത്രീകരിച്ച കേസിൽ പിടികിട്ടാപ്പുള്ളിയെ പത്തനംതിട്ടയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സുമേഷ് നിവാസിൽ സുമേഷിനെയാണ് (34) ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശിയായ യുവതിയെയാണ് ഇയ്യാൾ സാമൂഹിക മാധ്യമത്തിൽ സ്ഥിരമായി പിന്തുടർന്ന് ശല്യംചെയ്യുകയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത്. പത്തനംതിട്ട മൈലപ്രയിലുള്ള സുമേഷിന്റെ കാമുകിയുടെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. തുടർന്ന് കോടതിയിൽ…

Read More

എം.ഡി.എം.എ വിൽപ്പന; യുവാക്കൾക്കു പിന്നാലെ ഉഗാണ്ട സ്വദേശിനിയും പിടിയിൽ

മലപ്പുറത്തെ വിവിധ വിദ്യാദ്യാസ സ്ഥാപനങ്ങളും മറ്റും കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. ഉഗാണ്ട സ്വദേശിനിയായ 30 വയസുള്ള നാകുബുറെ ടിയോപിസ്റ്റ ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് ബംഗളൂരു ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തുനിന്നാണ് അരീക്കോട് ഇൻസ്പെക്ടർ സിജിത്തിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യുവതിയെ പിടികൂടിയത്. കുപ്രസിദ്ധ കുറ്റവാളി അരീക്കോട് പൂവത്തിക്കൽ സ്വദേശി അസീസ് (43), എടവണ്ണ മുണ്ടേങ്ങര സ്വദേശി ഷമീർ ബാബു (42) എന്നിവരെ ഒരാഴ്ച മുമ്പ് 200 ഗ്രാമോളം എം.ഡി.എം.എയുമായി…

Read More

പ്രസവാവധി നിഷേധിക്കപ്പെട്ട കോടതി ജീവനക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം

പ്രസവാവധി നിഷേധിക്കപ്പെട്ട കോടതി ജീവനക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാരി വിവാഹിതയാണെന്ന് ഉറപ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടവാസൽ ജില്ലാ മജിസ്ട്രേറ്റ് കോടതി പ്രസവാവധി നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. രജിസ്ട്രാർ ജനറൽ നാല് ആഴ്ചയ്ക്കകം തുക കൈമാറണം. ജസ്റ്റിസുമാരായ ആർ സുബ്രഹ്മണ്യൻ, ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഓഫീസ് അസിസ്റ്റന്‍റായ കവിതയുടേത് രണ്ടാം വിവാഹം ആണെന്നും വിവാഹത്തിന് മുൻപ് ഗർഭിണിയായെന്നും പറഞ്ഞാണ്…

Read More

22കാരി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ; പെൺകുട്ടിയുടെ കൈകൾ പിന്നിലേക്ക് ബന്ധിച്ച നിലയിൽ

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ 22കാരിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ പെൺകുട്ടിയുടെ കൈകൾ പിന്നിലേക്ക് ബന്ധിച്ചിരിക്കുകയാണ്. അതേസമയം മരണകാരണം പോസ്​റ്റ്മോർട്ടത്തിലൂടെ മാ​ത്രമേ വ്യക്തമാവുകയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച വീടിന് കുറച്ചകലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നുവെന്നും എതിരാളികൾ മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. പെൺകുട്ടിയുടെ വിവാഹം അടുത്തമാസം നടത്താൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി വീട്ടിൽ പെൺകുട്ടി മാ​ത്രമാണുണ്ടായിരുന്നത്. ഇളയ സഹോദരിയും മാതാപിതാക്കളും ലഖ്നോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ പെൺകുട്ടിയുടെ…

Read More

കഴിഞ്ഞദിവസം കൊല്ലത്ത് പിടിയിലായ യുവതിയിൽനിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി

കൊല്ലം നഗരത്തിൽ എംഡിഎംഎയുമായി കഴിഞ്ഞദിവസം പിടിയിലായ യുവതിയിൽനിന്ന് വീണ്ടും എംഡിഎംഎ കണ്ടെത്തി. സ്വകാര്യഭാ​ഗത്ത് ഒളിപ്പിച്ച 40.45 ​ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. വൈദ്യപരിശോധനയിലാണ് കണ്ടെത്തിയത്. ഇടവട്ടം സായിപംവീട്ടിൽ പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനിലാ രവീന്ദ്രനെ(34)യാണ് ശക്തികുളങ്ങര പോലീസും ഡാൻസാഫ് ടീമും സംയുക്തമായി വെള്ളിയാഴ്ച പിടികൂടിയത്. ഇവരുടെ കാറിൽനിന്ന് 50 ഗ്രാം എംഡിഎംഎയായിരുന്നു പോലീസ് പിടിച്ചെടുത്തത്. തുടർന്നാണ് യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയത്. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ശക്തികുളങ്ങര സ്റ്റേഷന് സമീപത്തുനിന്നാണ് അനില പിടിയിലായത്. കർണാടകയിൽനിന്നു കാറിൽ എംഡിഎംഎയുമായി വരികയായിരുന്നു…

Read More

വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗര്‍ഭിണിയാക്കി; പ്രതി അറസ്റ്റിൽ

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ ഗുരുവായൂരിലാണ് സംഭവം നടന്നത്. പാവറട്ടി മനപ്പടി സ്വദേശിയായ ചിരിയങ്കണ്ടത്ത് വീട്ടിൽ നിജോയെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഗർഭിണിയായ യുവതി ഒരു കുഞ്ഞിന് ജന്മം നൽകി. കേസിൽ പ്രതിയായ യുവാവ് വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ പിതാവുമാണ്. വിവാഹം കഴിഞ്ഞത് മറച്ചുവെച്ചാണ് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതി എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നു. പിന്നീടാണ്…

Read More

സ്ത്രീധനം കുറഞ്ഞതിൽ പീഡനം; വാട്സാപ്പ് വഴി മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ കോടതിയെ സമീപിച്ച് 21കാരി

വാട്സാപ്പ് വഴി മുത്തലാഖ് സന്ദേശമയച്ച ഭർത്താവിനെതിരെ കോടതിയെ സമീപിച്ച് 21കാരി. നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖിനെതിരെയാണ് കല്ലൂരാവി സ്വദേശിനി കോടതിയെ സമീപിച്ചിരിക്കുന്നത്. യുവതിയുടെ പിതാവിന്റെ ഫോണിലേക്ക് ഗൾഫിൽ ജോലി ചെയ്യുന്ന അബ്ദുൽ റസാഖ് മുത്തലാഖ് ചൊല്ലുന്നതിന്റെ സന്ദേശം അയക്കുകയായിരുന്നു. ഫെബ്രുവരി 21നായിരുന്നു സംഭവം. സന്ദേശത്തിൽ യുവതിക്ക് മാനസിക രോഗമുണ്ടെന്നും ഭർത്താവ് ആരോപിച്ചിട്ടുണ്ട്. യുവതി കഴിഞ്ഞ ദിവസം ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിൽ വന്നശേഷം പൊലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. വിദേശത്തുള്ള…

Read More

പാലക്കാട് 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ്

പാലക്കാട് ആലത്തൂരിൽ 35കാരി 14 കാരനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവതിക്കെതിരെ പോക്സോ കേസ് ചുമത്തി. നിലവിൽ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്. എന്നാൽ കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം വന്നതാണെന്നാണ് യുവതി നൽകിയ മൊഴി. ഇന്നലെയാണ് 35കാരി 14കാരനുമായി നാടുവിട്ടതും പിന്നീട് അവരെ എറണാകുളത്ത് നിന്ന് കണ്ടെത്തിയതും. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനൊപ്പം നാടുവിട്ടത്. സ്കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് വിദ്യാർത്ഥിയുടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്….

Read More

അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

ദില്ലിയില്‍ യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. നന്ദ് നാഗ്രിയിലാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്നാരോപിച്ചാണ് 24 കാരനായ അമന്‍ കൊലപാതകം നടത്തിയത്. സംഭവത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. കൊല്ലപ്പെട്ട യുവതിക്ക് 20 വയസ് മാത്രമാണ് പ്രായം. ഇരുവരും താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് പ്രതി ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നത്. പോലീസ് പറയുന്നതനുസരിച്ച് ചെവ്വാഴ്ച വൈകുന്നേരം അമന്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും കൊലപാതക വിവരം പോലീസിനോട് തുറന്നു പറയുകയുമായിരുന്നു….

Read More