റമദാന്‍ സമൂഹത്തിൽ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ; വിശ്വാസികള്‍ക്ക് ആശംസ നേർന്ന് നരേന്ദ്രമോദി

റമദാന്‍  സമൂഹത്തിൽ സമാധാനവും  ഐക്യവും കൊണ്ടുവരട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ആശംസിച്ചു. റമദാന്‍  മാസം കാരുണ്യത്തിന്‍റേയും ദയയുടെയും സേവനത്തിന്‍റേയും  ഓർമ്മപ്പെടുത്തലാണെന്നും മോദി. സമൂഹമാധ്യമത്തില്‍ കുറിച്ചു. യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച തന്നെ റംസാന്‍ വ്രതം തുടങ്ങിയിട്ടുണ്ട്.പുണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ മാസം വിശ്വാസികള്‍ക്ക് ആത്മസംസ്കരണത്തിന്‍റേയും ത്യാഗത്തിന്‍റേയും നാളുകളാണ്.പ്രാര്‍ത്ഥന നിര്‍ഭരമായ മാസം കൂടിയാണ് റംസാന്‍ റമദാൻ സന്ദേശത്തിൽ പലസ്തീൻ ജനതയ്ക്കായി പ്രാർത്ഥിച്ച് സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ്.പലസ്തീൻ ജനതയ്ക്ക് ശാശ്വത സമാധാനവുംനല്ല ജീവിതവും   ഉണ്ടാവട്ടെയെന്ന് അദ്ദേഹം…

Read More

‘കിരീടം നമ്മുടെ സ്വന്തം തൃശ്ശൂർ ഇങ്ങു എടുത്തൂട്ടോ’;വിജയികൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ’: സുരേഷ് ഗോപി

63ാം മത് സ്കൂൾ കലോത്സവത്തിലെ സ്വർണക്കപ്പ് സ്വന്തമാക്കി തൃശ്ശൂർ. കാൽനൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1999 ലെ കൊല്ലം കലോത്സവത്തിലാണ് തൃശ്ശൂർ അവസാനമായി കപ്പ് നേടിയത്. സ്കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12ാം തവണയും ചാമ്പ്യന്മാരായി. തൃശൂരിന് ആശംസയുമായി തൃശൂർ എം പി സുരേഷ് ഗോപി രംഗത്തെത്തി. ഫേസ്ബൂക്കിലൂടെയാണ് സുരേഷ് ഗോപി ആശംസകൾ അറിയിച്ചത്. 2024-25 കേരള സ്കൂൾ കലോത്സവ കിരീടം നമ്മുടെ സ്വന്തം തൃശ്ശൂർ ഇങ്ങു എടുത്തൂട്ടോ. വിജയികൾക്ക്…

Read More

എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ: നടൻ മോഹൻലാൽ.

വിജയദശമി ആശംസകളുമായി നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിക്കുന്ന വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്നത് ആയിരക്കണക്കിന് കുരുന്നുകളാണ്. പ്രമുഖ ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളകൗമുദി ഉൾപ്പെടെയുള്ള പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്….

Read More

ജെന്‍സന്റെ ആഗ്രഹം പോലെ ശ്രുതിക്ക് വീടൊരുങ്ങുന്നു; ധനസഹായം നല്‍കി ബോബി ചെമ്മണ്ണൂർ

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖ് കൈമാറി. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം…

Read More

നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പിണറായി വിജയന്‍

 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് ഊഷ്മളമായ ജന്മദിനാശംസകള്‍ എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ആരോഗ്യവും സന്തോഷവുമുണ്ടാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ ജന്മദിനാശംസകള്‍. താങ്കള്‍ക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു എന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിക്ക് പുറമെ മറ്റ് പ്രതിപക്ഷ നേതാക്കളും് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. എഎപി ദേശീയ കണ്‍വീനര്‍…

Read More

സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകളുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു. സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകൾ നേരുകയാണെന്ന് എക്‌സിൽ കുറിച്ച ആശംസകളിലൂടെ രാഷ്‌ട്രപതി അറിയിച്ചു. പുതിയ വിളവെടുപ്പിന്റെ ഈ ആഘോഷവേളയിൽ പ്രകൃതിയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ രാഷ്‌ട്രപതി എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു. സന്തോഷകരമായ ഓണം ഏവർക്കുമുണ്ടാകട്ടെ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. എങ്ങും സമാധാനവും സമൃദ്ധിയും…

Read More

കെ കരുണാകരന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സുരേഷ് ഗോപി

കെ കരുണാകരന്റെ 106-ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഫേസ്ബുക്കിലാണ് സുരേഷ് ഗോപിയുടെ ആശംസ. ‘പ്രിയപ്പെട്ട എന്റെ സ്വന്തം, പ്രാർത്ഥനകൾ…’എന്നായിരുന്നു ഫേസ്ബുക്കിൽ കുറിച്ചത്. നേരത്തെ, കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കണ്ണൂരിലെത്തി ഇകെ നായനാരുടെ ഭാര്യയായ ശാരദ ടീച്ചറെ സന്ദർശിച്ചതും വലിയ വാർത്തയായിരുന്നു. താൻ സിനിമ ചെയ്യുന്നത് തുടരുമെന്നും അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്കായി കൊടുക്കുമെന്നും സുരേഷ് ഗോപി…

Read More

‘സോഷ്യൽമീഡിയ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ’: ധ്രുവ് റാഠിക്ക് ഫ്‌ലക്‌സുമായി ‘കേരള ഫാൻസ്’

കേന്ദ്രസർക്കാരിനെ നിരന്തരം സംസാരിച്ച് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊതുജനത്തിൻറെ ശബ്ദമായി മാറിയ സമൂഹമാധ്യമ താരമായ (ഇൻഫ്‌ലുവൻസർ) ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫാൻസ്. മലപ്പുറം ജില്ലയിലെ നിലമ്പൂരുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അറിയിച്ച് ഫ്‌ലക്‌സ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്‌നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്‌ലക്‌സ് ബോർഡിലുള്ളത്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ധ്രുവ് റാഠിയാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. പലരും ധ്രുവ് റാഠിയെ സമൂഹമാധ്യമത്തിൽ അഭിനന്ദിച്ചിരുന്നു. യുട്യൂബ് ചാനലിൽ മാത്രം 2.15 കോടി…

Read More

രാഹുൽ ഗാന്ധിക്ക് ആശംസ നേർന്ന് പാർട്ടി നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ

ഉത്തർപ്രദേശിലെ റായ്ബറേലി പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് ആശംസ നേർന്ന് പാർട്ടി നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ രാഹുലിന്റെ ആശയങ്ങൾ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ഡി.കെ. വ്യക്തമാക്കി. “റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് രാഹുൽ ഗാന്ധിക്ക് എന്റെ ആശംസകൾ. സോണിയ ഗാന്ധി പാർലമെന്റംഗമായിരുന്ന കാലത്ത് എന്നും നീതിയെയും പ്രത്യാശയെയും പ്രതിനിധാനം ചെയ്ത മണ്ഡലമായിരുന്നു റായ്ബറേലി. കോൺഗ്രസ് പാർട്ടിയുടെ…

Read More

സംസ്ഥാനം പെരുന്നാൾ നിറവില്‍: ‘ആഘോഷങ്ങള്‍ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ’; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ ചെറിയ പെരുന്നാള്‍ ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യര്‍ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വര്‍ഗീയ വിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്ന പിന്തിരിപ്പന്‍ ശക്തികളെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ കുറിപ്പ്: ‘ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്ക് കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയില്‍ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ…

Read More