ചാലക്കുടി കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും

ചാലക്കുടിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. അടിച്ചില്‍ തൊട്ടി മേഖലയിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ (20), വാഴച്ചാല്‍ സ്വദേശികളായ അംബിക (30), സതീഷ് (34) എന്നിവരുടെ ബന്ധുക്കള്‍ക്കാണ് ധനസഹായം നല്‍കുക. ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ഇന്ന് തന്നെ കൈമാറും. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഫോറസ്റ്റ് വകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മൃതദേഹം…

Read More

കാട്ടാന ശല്യം, ശാശ്വത പരിഹാരം കാണാതെ അലൻറെ മൃതദേഹം ഏറ്റെടുക്കില്ല;പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും

മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ബന്ധുക്കൾ.അലന്റെ മരണത്തിൽ നടപടിയെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാരും ബന്ധുക്കളും വ്യക്തമാക്കി. കൂടാതെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, അമ്മ വിജിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം, കാട്ടാനകൾ സ്ഥിരമായി വരുന്നത് തടയാൻ ശാശ്വത പരിഹാരം വേണം എന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. മോർച്ചറിക്കു മുന്നിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ബന്ധുക്കളും നാട്ടുകാരുംഉയർത്തുന്നത്.ഇന്നലെ രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ അലന് ജീവൻ നഷ്ടമായത്. അലനൊപ്പമുണ്ടായിരുന്ന മാതാവ് വിജിക്കും പരിക്കേറ്റു.’അമ്മ ഇപ്പോൾ തൃശൂർ…

Read More

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ ; ധനസഹായം കൈമാറി

മലപ്പുറം കരുളായി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൂച്ചപ്പാറ മണിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കുടുംബത്തിന് കൈമാറി. ബന്ധുക്കളെ മന്ത്രി ആശ്വസിപ്പിച്ചു. നെടുങ്കയത്ത് നിന്നും 18 കിലോമീറ്ററോളം ഉൾക്കാട്ടിൽ സഞ്ചരിച്ചെത്തിയ മന്ത്രി കണ്ണിക്കൈയിൽ വെച്ചാണ് മണിയുടെ മകൾ മീരക്കും സഹോരൻ അയ്യപ്പനും സഹായം കൈമാറിയത്. ശനിയാഴ്ചയാണ് കണ്ണികൈക്ക് സമീപം മണിക്ക് നേരേ കാട്ടാനയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് പത്തുലക്ഷം രൂപ കുടുംബത്തിന് ആശ്വാസ ധന സാഹായം പ്രഖ്യാപിച്ചിരുന്നു….

Read More

നേരൃമംഗലം കാട്ടാന ആക്രമണം, വീട്ടമ്മയുടെ മൃതദേഹവുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധം; സംഘര്‍ഷം

നേരൃമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനിടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്‌മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നേരൃമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ മരിച്ചത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ്…

Read More

വയനാട്ട് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാന്‍(58) ആണു മരിച്ചത്. എളമ്പിലേരിയിലാണു സംഭവം. രാവിലെ പണിക്ക് പോകുന്ന വഴിയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. മൃതദേഹവുമായി ജനങ്ങൾ സ്ഥലത്ത് പ്രതിഷേധത്തിലാണ്. നാട്ടുകാർക്കു കൃത്യമായ സുരക്ഷ ഒരുക്കാൻ നടപടിയുണ്ടാകുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണു ജനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. നിരന്തരം കാട്ടാനയുടെ ആക്രമണം നടക്കുന്ന മേഖലയാണിത്. കഴിഞ്ഞ വർഷം ഇവിടെ ഒരു റിസോർട്ടിൽ അധ്യാപിക കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവിടെ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ…

Read More