
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടുപേർക്ക് ദാരുണാന്ത്യം
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനക്കലി. രണ്ടുപേർക്ക് ദാരുണാന്ത്യം. വാഴച്ചാൽ ശാസ്താപൂവം ഊരിലെ സതീഷ്, അംബിക എന്നിവരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. 24 മണിക്കൂറിനിടെ പ്രദേശത്ത് മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. ഞായറാഴ്ച രാത്രി ആനയുടെ ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ഒരു ആദിവാസി യുവാവും മരിച്ചിരുന്നു. വഞ്ചിക്കടവിൽ കുടിൽകെട്ടി താമസിച്ച് വനവിഭവങ്ങൾ ശേഖരിക്കാൻ എത്തിയതായിരുന്നു ഇവർ. തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. വനവിഭവം ശേഖരിക്കാൻ പോകുന്നതിനിടെയാണ് ഇരുവരെയും ആന ആക്രമിക്കുന്നത്. ഇന്നലെ രാത്രിയിൽ കാട്ടാനയെ കണ്ട് ഇരുവരും ഓടിയിരുന്നു. കാട്ടാനക്കൂട്ടം…