സ്പാം ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി മെറ്റ; ഇതിനായി ബ്രോഡ് കാസ്റ്റ് മെസ്സേജുകള്‍ വാട്ട്സ്‌ആപ്പ് നിയന്ത്രിക്കും

മെറ്റ അടുത്തിടെഅവതരിപ്പിച്ച വാട്ട്‌സ്‌ആപ്പ് ബ്രോഡ്കാസ്റ്റ് മെസേജുകള്‍ക്ക്പുതിയനിയന്ത്രണംവരുന്നു. ഇനിമുതല്‍ ഒരു മാസം അയക്കുന്ന ബ്രോഡ്കാസ്റ്റ് മെസേജുക ള്‍ക്ക് നിയന്ത്രണം ഉണ്ടാകും. ഉപയോക്താക്കള്‍ക്കും ബിസിനസുകാര്‍ക്കും ഒരു മാസത്തില്‍ എത്ര ബ്രോഡ്കാസ്റ്റ് മെസേജുകള്‍ അയക്കാന്‍ കഴിയുമെന്നതില്‍ പരിധിനിശ്ചയി ക്കാനാണ് തീരുമാനം.സ്പാം ബ്രോഡ്കാസ്റ്റ് മെസേജുകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് വാട്ട്‌സ്‌ആപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബിസിനസുകള്‍ക്ക് ഒരു ദിവസം അയക്കാന്‍ കഴിയുന്ന മാര്‍ക്കറ്റിംഗ് മെസേജുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ വാട്ട്‌സ്‌ആപ്പ് ഇതിനോടകം തന്നെ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വലിയൊരു കൂട്ടം ആളുകളിലേക്ക് വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൂടുതല്‍…

Read More

അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി

അഴിമതി രഹിത തദ്ദേശ സ്ഥാപനങ്ങൾ എന്ന ലക്ഷ്യത്തിനായി അഴിമതിക്കെതിരെ പരാതി നൽകാനുള്ള സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കി. തദ്ദേശ സ്വയംഭരണ, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷാണ് സിംഗിൾ വാട്‌സാപ്പ് നമ്പര്‍ പുറത്തിറക്കിയത്. 807 806 60 60 എന്ന നമ്പര്‍ ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായി ഓൺലൈനാക്കി മാറ്റുന്ന സംസ്ഥാനമായി കേരളം മാറാൻ പോവുകയാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ നവീന സാങ്കേതികവിദ്യ…

Read More

കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ക്യാമറ ഓഫാക്കാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്. വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. വാട്സ്ആപ്പില്‍ വീഡിയോ കോള്‍ ഫീഡ് ഓഫാക്കാനുള്ള ഫീച്ചര്‍ നിലവില്‍…

Read More

വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യും മുമ്പ് ഇനി ക്യാമറ ഓഫാക്കാം; പുത്തൻ ഫീച്ചറുമായി വാട്സ്ആപ്പ്

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്.വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍…

Read More

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു; ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറുന്നതിന് വിലക്ക്

ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറുന്നതിന് വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ ബാങ്കുകള്‍ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് സൗദി അറേബ്യ നിര്‍ദേശിച്ചു. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ബാങ്ക് വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യതക്കും വേണ്ടിയാണ് നടപടിയെന്ന് സാമ അറിയിച്ചു. വാട്‌സാപ്പ് വഴി നിര്‍ദേശങ്ങള്‍ കൈമാറരുതെന്നതിന് പുറമേ ബദല്‍ സംവിധാനം കണ്ടെത്തണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ…

Read More

വോയിസ് മെസ്സേജ് ഇനി ഈസിയായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യാം; വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ്

വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ്. വോയിസ് മെസ്സേജ് ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിൽ പുതിയ അപ്ഡേറ്റ് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോയിസ് മെസ്സേജ് ഉച്ചത്തില്‍ കേള്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണെങ്കിൽ അതില്‍ പറയുന്ന കാര്യങ്ങള്‍ ടെക്സ്റ്റായി വായിച്ചെടുക്കാന്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് സാധിക്കും. വോയിസ് മെസ്സേജ് ലഭിക്കുന്നയാള്‍ക്ക് മാത്രമാണ് അതിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് കാണാന്‍ സാധിക്കുക. അയക്കുന്നയാള്‍ക്ക് പറ്റില്ല. നിലവില്‍ മലയാള ഭാഷ ഇതില്‍ ലഭ്യമല്ല. വോയ്‌സ് ട്രാന്‍സ്‌ക്രിപ്റ്റുകള്‍ ഫോണില്‍ തന്നെയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അവ എന്റ് ടു…

Read More