
14 കുട്ടികളായി, സന്തതിപരമ്പര ഉണ്ടാക്കാൻ ആഗോള കോടീശ്വരൻറെ ശ്രമം, സ്ത്രീകൾക്ക് വൻ വാഗ്ദാനങ്ങൾ- റിപ്പോർട്ട്
വാഷിങ്ടൺ: തന്റെ സന്തതിപരമ്പര സൃഷ്ടിക്കാൻ കോടീശ്വരൻ ഇലോൺ മസ്‌ക് ശ്രമിക്കുന്നതായി വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. അമ്മമാരെ റിക്രൂട്ട് ചെയ്യുന്നതിന് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്‌സിനെ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തന്റെ കുട്ടികളെ വാടക ?ഗർഭത്തിലൂടെ പ്രസവിക്കുന്നവർക്ക് സാമ്പത്തികമായ സഹായമായി വലിയ തുകയാണ് മസ്‌ക് നൽകുന്നതതെന്നും കർശനമായ രഹസ്യ കരാറുകളിലൂടെയാണ് വാടക അമ്മമാരെ വരുതിയിലാക്കുന്നതെന്നും ആരോപിക്കപ്പെടുന്നു. സെപ്റ്റംബറിൽ മസ്‌കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ 26 വയസ്സുള്ള ആഷ്ലി സെന്റ് ക്ലെയറിനെ ഉദ്ധരിച്ചതാണ് റിപ്പോർട്ട്. വലിയൊരു…