യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാൻ ഒന്നും ചെയ്തില്ല; വിമർശനവുമായി ട്രംപ്

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്‍റ്  ഇമ്മാനുവല്‍ മാക്രോണും യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തിലെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.  വൈറ്റ് ഹൗസില്‍ ഇരുവരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്‍റെ വിമര്‍ശനം.  ‘മാക്രോണ്‍ എന്‍റെ നല്ല സുഹൃത്താണ്,കെയിര്‍ സ്റ്റാമറെ ഞാന്‍ കണ്ടിട്ടുണ്ട് അദ്ദേഹം ഒരു നല്ല വ്യക്തിയാണ്. പക്ഷേ യുദ്ധം അവസാനിപ്പിക്കാന്‍ ഒന്നും ചെയ്തില്ല’ ട്രംപ് പറഞ്ഞു. യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയും ട്രംപും തമ്മില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം ഒരു കൂടിക്കാഴ്ച തീരുമാനിച്ചത്….

Read More

വെടിനിർത്തൽ കരാർ ‍ഞായറാഴ്ച പ്രാബല്യത്തിൽ വരും; കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു

15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിർത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യുഎസിന്റെ നേതൃത്വത്തിലും ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളാണു വിജയം കണ്ടത്. വെടിനിർത്തൽ കരാർ ‍ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്നു ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി വ്യക്തമാക്കി. ഇന്ന് ഇസ്രയേലിന്റെ യുദ്ധകാല കാബിനറ്റ് കരാറിന് അന്തിമ അംഗീകാരം നൽകുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഡോണൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കുന്ന 20നു മുൻപ് വെടിനിർത്തൽ…

Read More

60 ദിവസത്തെ ഇസ്രയേൽ – ഹിസ്ബുല്ല വെടിനിർത്തൽ കരാർ നിലവിൽ വന്നു

ഇസ്രയേൽ – ഹിസ്‍ബുല്ല യുദ്ധത്തിന് താത്കാലിക വിരാമമിട്ട് വെടിനിർത്തൽ നിലവിൽ വന്നു. പ്രാദേശിക സമയം രാവിലെ നാല് മണിക്കാണ് വെടിനിർത്തൽ ആരംഭിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇസ്രയേൽ സൈന്യം ദക്ഷിണ ബെയ്റൂത്തിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേരെ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഹിസ്‍ബുല്ലയും ലെബനോനിൽ നിന്ന് ഇസ്രയേലിന് നേരെ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തുടങ്ങിയത്. ചൊവ്വാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ-ബൈഡനാണ് വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ ഇസ്രയേലി മന്ത്രിമാർ…

Read More

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി ; റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൻ

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടൻ രം​ഗത്തെത്തിയിരിക്കുകയാണ്. കിഴക്കൻ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാൽ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫൻസ് സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് റോബ് മഗോവൻ യുകെ പാർലമെൻ്റ് കമ്മിറ്റി ഹിയറിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിർമ്മിത എടിഎസിഎംഎസ് മിസൈലുകൾ ഉപയോ​ഗിച്ച് യുക്രൈൻ റഷ്യയെ ആക്രമിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നിയുക്ത…

Read More

ഇസ്രയേൽ ആക്രമണം മേഖലയെ വിശാലമായ യുദ്ധത്തിലേക്ക് തള്ളി വിടുന്നു ; സൗദി വിദേശകാര്യ മന്ത്രി

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം മേ​ഖ​ല​യെ വി​ശാ​ല​മാ​യ യു​ദ്ധ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു​വെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ. ബ്ര​സീ​ലി​യ​ൻ ന​ഗ​ര​മാ​യ റി​യോ ഡെ ​ജ​നീ​റോ​യി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി20 ​ഉ​ച്ച​കോ​ടി​യു​ടെ ആ​ദ്യ സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ഴാ​ണ്​ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഗ​സ്സ​യി​ലും ല​ബ​നാ​നി​ലും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം അ​ഭൂ​ത​പൂ​ർ​വ​മാ​യ മാ​നു​ഷി​ക ദു​രി​ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. ഇ​ത് മേ​ഖ​ല​യെ ഒ​രു യു​ദ്ധ​ത്തി​ന്റെ വ​ക്കി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു. കൂ​ടാ​തെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വി​ശ്വാ​സ്യ​ത ത​ക​ർ​ക്കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു….

Read More

താൻ വീണ്ടും അമേരിക്കൻ പ്രസിഡൻ്റ് ആകും മുൻപ് ഗാസ യുദ്ധം അവസാനിപ്പിക്കണം ; ബെഞ്ചമിൻ നെതന്യാഹുവിന് നിർദേശം നൽകി ഡോണാൾഡ് ട്രംപ്

യു.എസ് തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്റായി അധികാരമേൽക്കാനാവുമ്പോഴേക്കും ഗസ്സയുദ്ധം അവസാനിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ട്രംപുമായും നെതന്യാഹുവുമായും അടുപ്പമുള്ളവരെ ഉദ്ധരിച്ചാണ് ടൈംസ് ഓഫ് ഇ​സ്രായേൽ വാർത്ത പുറത്തുവിട്ടത്. വിഷയത്തിൽ പ്രതികരിക്കാൻ ഇരുവരുടെയും ഓഫിസുകൾ തയാറായില്ല. എത്രയും പെട്ടെന്ന് ഇസ്രായേൽ യുദ്ധം ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നെതന്യാഹുവിനോട് പറഞ്ഞതായി ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. യുദ്ധത്തിന് ശേഷം ഗസ്സയിലെ സുരക്ഷ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിന്റെ പുനഃസംഘടന നടക്കുന്നു​ണ്ടോ എന്ന് പതിവായി പരിശോധിക്കാനായി ഗസ്സക്കുള്ളിൽ…

Read More

ഇസ്രായേൽ ഗസ്സയിലെ ആരോഗ്യ സംവിധാനങ്ങള്‍ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം: യുഎന്‍

ഹമാസുമായുള്ള യുദ്ധത്തിനിടയില്‍ ഗസ്സയുടെ ആരോഗ്യസംവിധാനത്തെ തകർക്കാനുള്ള ഗൂഢനയം ഇസ്രായേൽ നടപ്പിലാക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ ആരോപിച്ചു. ആരോഗ്യ മേഖലക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളും ഫലസ്തീൻ തടവുകാരോടുള്ള പെരുമാറ്റവും യുദ്ധക്കുറ്റങ്ങളാണെന്നും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായ ഉന്മൂലനം ആണെന്നും കമ്മീഷൻ റിപ്പോർട്ട് ആരോപിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മുൻ യുഎൻ മനുഷ്യാവകാശ മേധാവി നവി പില്ലയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോർട്ട് ഒക്ടോബർ 30 ന് യുഎൻ ജനറൽ അസംബ്ലിയിൽ അവതരിപ്പിക്കും. ഇസ്രായേല്‍ സൈന്യം ആരോഗ്യ പ്രവര്‍ത്തകരെ മനഃപൂര്‍വം കൊല്ലുകയും തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍…

Read More

ഇത് വിഷയം മാറ്റാനുള്ള നാടകം, എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ ‘പോര്’ തുടങ്ങും; വിഡി സതീശന്‍

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് വെറും നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എപ്പോഴാണ് മുഖ്യമന്ത്രി പ്രതിസന്ധിയിൽ ആവുന്നത് അപ്പോഴേക്കും ഗവർണർ പോര് തുടങ്ങും. എല്ലാകാര്യത്തിലും സർക്കാർ പ്രതിരോധത്തിലാവുമ്പോൾ വിഷയം മാറ്റാനാണ് ഈ പോര്. ഇത് ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്നതാണ്. പറയാൻ പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ മുഖ്യമന്ത്രി മൗനത്തിന്‍റെ മാളത്തിൽ ഒളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി അറിയാതെയാണ് ഹിന്ദു ഇന്‍റർവ്യൂവിൽ എഴുതി ചേർത്തതെങ്കിൽ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്?. മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിന്…

Read More

ഇസ്രയേൽ – ഹമാസ് യുദ്ധ വാർഷികത്തിൽ ലോകരാജ്യങ്ങളെ വിമർശിച്ച് മാർപാപ്പ

ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ പശ്ചിമേഷ്യയിലെ കത്തോലിക്കർക്ക് തുറന്ന കത്തുമായി ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്ന കാര്യത്തിൽ ലോകശക്തികളുടെ നാണംകെട്ട പിടിപ്പില്ലായ്മയെ മാർപാപ്പ വിമർശിച്ചു. “ഒരു വർഷം മുൻപ് വെറുപ്പിന്റെ തിരികൊളുത്തപ്പെട്ടു. അത് ചെറിയ പൊട്ടിത്തെറിയല്ല ഉണ്ടാക്കിയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ നാണംകെട്ട പിടിപ്പില്ലായ്മയും ആയുധങ്ങളെ നിശബ്ദമാക്കുന്നതിലും യുദ്ധത്തിന്റെ ദുരന്തം അവസാനിപ്പിക്കുന്നതിലുമുള്ള വൻശക്തികളുടെ നിശബ്ദതയും കാരണം അത് വൻ അക്രമമായി പൊട്ടിത്തെറിച്ചു.”- മാർപാപ്പ കുറിച്ചു. “രക്തവും കണ്ണീരും ഇപ്പോഴും ചൊരിയപ്പെടുന്നു. രോഷം വളർന്നുകൊണ്ടിരിക്കുന്നു. അതിനൊപ്പം…

Read More

ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണം: ഖമേനി

ഹമാസിനെയും ഹിസ്ബുള്ളയെയും തോല്‍പ്പിക്കാന്‍ ഇസ്രയേലിന് സാധിക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രയേലിനെതിരേയുള്ള ഇറാന്റെ നീക്കം ഉടനെയുണ്ടാകില്ല. അതേസമയം ഇത് നീട്ടിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കൃത്യമായ സമയത്ത് നടപടിയുണ്ടാകുമെന്നും ഖമീനി പറഞ്ഞു. ഇസ്രയേലിനെതിരേ 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം നീതികരിക്കാവുന്നതാണ്. അത് ശരിയായിരുന്നു. ഹാമസും ഹിസ്ബുള്ളയുമായി ചേര്‍ന്ന് ഇറാന്‍ പൊതുശത്രുവിനെ നശിപ്പിക്കും. ഇസ്രയേലിന് തങ്ങളെ ഒരിക്കലും തോല്‍പ്പിക്കാനാകില്ല. ഇസ്രയേലിനെതിരേ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഖമേനി പൊതുപ്രസംഗം…

Read More