മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ടെന്ന് സിറോ മലബാർ സഭ

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കാത്തതിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കി സിറോ മലബാർ സഭ. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അത്തരം തെറ്റിദ്ധാരണയുടെ പേരിലാകാം ചില പാർട്ടികൾക്ക് അനുകൂലമായ പ്രതികരണം ഉണ്ടായതും ചിലർക്കെതിരെ വൈകാരികമായ പ്രതികരിച്ചതും. നിയമപോരാട്ടത്തിന് പിന്തുണ നൽകുമെന്നാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞതെന്നും കാത്തിരിക്കാൻ തയ്യാറാണ് പക്ഷേ വേഗത്തിൽ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും സിറോ മലബാർ സഭാ വക്താവ് വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾക്ക് ഏത് വിഷയത്തിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാവും. ഇക്കാര്യത്തിൽ തങ്ങൾ രാഷ്ട്രീയം കാണുന്നില്ല. സംസ്ഥാന സർക്കാരും…

Read More

മുർഷിദാബാദിൽ കേന്ദ്രസേന ഇറങ്ങി; ബംഗാളിൽ അതീവ ജാഗ്രത

വഖഫ് നിയമത്തിനെതിരായ പ്രതിഷേധം വർഗീയ സംഘർഷത്തിലേക്ക് നീങ്ങിയതോടെ ബംഗാളിൽ അതീവ ജാഗ്രത. മുർഷിദാബാദ് ജില്ലയിലും പരിസരപ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചു. ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും അഫ്‌സ്പ പ്രഖ്യാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ മൂന്നുപേരാണ് മുർഷിദാബാദ് ജില്ലയിൽ കൊല്ലപ്പെട്ടത്. ബംഗ്ലദേശുമായി അതിർത്തിപങ്കിടുന്ന പ്രദേശമായതിനാൽ അഞ്ച് കമ്പിനി ബി.എസ്.എഫിനെയും സി.എ.പി.എഫിനെയും വിന്യസിച്ചു. മാൾഡ, സൗത്ത് 24 പർഗനാസ്, ഗൂഗ്ലി ജില്ലകളിലും അതീവ ജാഗ്രത തുടരുന്നു. 150 പേരെ ഇതുവരെ…

Read More

വഖഫ് ബോർഡിന് തിരിച്ചടി ; വഖഫ് നിയമഭേദഗതിക്ക് മുൻകാല പ്രാബല്യം ഇല്ല , ഹൈക്കോടതി

വഖഫ് ബോര്‍ഡ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമത്തിന് മുന്‍കാല പ്രാബല്യം നല്‍കാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വഖഫ് ഭൂമി അനധികൃതമായി കൈവശം വച്ച് അവിടെ പോസ്റ്റ് ഓഫിസ് പ്രവര്‍ത്തിച്ചുവരുന്നുവെന്നായിരുന്നു കേസ്. 1999 മുതലാണ് പോസ്റ്റ് ഓഫിസ് ഈ…

Read More