ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന്, സാക്ഷാൽ എംഎസ്‌സി ‘തുർക്കി’ വിഴിഞ്ഞത്ത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് അഭിമാന നിമിഷമായി ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്ന് എത്തി. എം എസ് സിയുടെ ഭീമൻ കപ്പലായ ‘തുർക്കി’യാണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത്. വിഴിഞ്ഞത്ത് എത്തുന്ന 257 -ാമത് കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം തുറമുഖത്ത് എത്തിയ എം എസ് സി ‘തുർക്കി’യെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിക്കുകയാണ്. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാകും പോകുക. എം എസ്…

Read More

വിഴിഞ്ഞം വിജിഎഫ് കരാറിൽ കേരളം ഒപ്പിട്ടു

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാർ ഒപ്പിട്ടു. 2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. വിജിഎഫ് ആയി 817.80 കോടി…

Read More

മയക്കുമരുന്ന് വിൽപ്പന; വിഴിഞ്ഞത്ത് 2 യുവാക്കൾ അറസ്റ്റിൽ

തീരമേഖലയിൽ കോളെജ് വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികൾക്കുമടക്കം മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശികളായ ജൂഡ് ഗോഡ്ഫ്രി (32), സൂസടിമ (31) എന്നിവരെയാണ് പുല്ലുവിളയിൽനിന്നും തിരുവനന്തപുരം റൂറൽ നർക്കോട്ടിക്‌സെൽ പിടികൂടിയത്. ഇവരിൽനിന്ന് 12 ഗ്രാം എംഡിഎംഎ പിടികൂടി. തീരദേശത്ത് വിൽപ്പന നടത്താൻ ഇവർ ബെംഗളൂരുവിൽനിന്നാണ് എംഡിഎംഎ കേരളത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറൽ നർക്കോട്ടിക്‌സെൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി എത്തിയ സംഘത്തെ പിടികൂടിയത്. ഇവരെ തുടർനടപടിക്കായി കാഞ്ഞിരംകുളം പോലീസിനു കൈമാറി. തുടർനടപടികൾ പൂർത്തിയാക്കി…

Read More

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിക അനുമതിയായി. ഇതു സംബന്ധിച്ച് കേന്ദ്രപരിസ്ഥിതി മന്ത്രിലയത്തിന്‍റെ ഉത്തരവ് ലഭിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. കണ്ടെയ്നർ ടെര്‍മിനല്‍ രണ്ടും മൂന്നും ഘട്ട വികസനത്തിന്‍റെ ഭാഗമായി 1200 മീറ്റര്‍ നീളത്തിലേക്ക് വിപുലീകരിക്കും. കൂടാതെ ബ്രേക്ക് വാട്ടറിന്‍റെ നീളം 900 മീറ്റര്‍ കൂടി വർധിപ്പിക്കും. കണ്ടെയ്നര്‍ സംഭരണ യാര്‍ഡിന്‍റെയും ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം 1220 മീറ്റര്‍ നീളമുള്ള മള്‍ട്ടി പർപസ് ബര്‍ത്തുകള്‍, 250 മീറ്റര്‍ നീളമുള്ള ലിക്വിഡ് ബര്‍ത്തുകള്‍…

Read More

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന; ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വര്‍ധനയിൽ സര്‍ക്കാര്‍ വാദ്ഗാനം നിറവേറ്റുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. നികുതിയേതര വരുമാനം കൂട്ടാൻ നടപടികളുണ്ടാകുമെന്നും ബജറ്റിന് മുന്നോടിയായി അനുവദിച്ച അഭിമുഖത്തിൽ ധനമന്ത്രി അറിയിച്ചു.  കിഫ്ബിക്ക് വരുമാനമുണ്ടാക്കാൻ പല പദ്ധതികൾ ആലോചനയിലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു. റോഡിന് ടോൾ അടക്കം പല ശുപാർശകളും ചർച്ചയിലുണ്ട്. സ്വന്തമായി വരുമാനം ഇല്ലാതെ കിഫ്ബിക്ക് നിലനിൽക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ സേവന നിരക്കുകളിൽ ഇത്തവണത്തെ…

Read More

‘വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സഹായം കിട്ടിയിട്ടില്ല; പക പോക്കൽ സമീപനം’: കേന്ദ്രത്തിനെതിരെ വി എൻ വാസവൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ മന്ത്രി വി എൻ വാസവൻ. കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ് അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ല. അർഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തത് ആണ് നിലവിലെ സാഹചര്യം. ദുരന്തം മുഖത്ത് പോലും സഹായം ഇല്ല. പക പോക്കൽ സമീപനം ആണോ എന്നും സംശയിക്കുന്നു. വിഴിഞ്ഞം…

Read More

‘ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ സർക്കാർ വിചാരിച്ചാൽ താഴ്ത്തിക്കെട്ടാനാവില്ല, പിണറായിക്ക് ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ്’; രമേശ് ചെന്നിത്തല

ഉമ്മൻ ചാണ്ടിയുടെ സംഭാവനകളെ പിണറായി സർക്കാർ വിചാരിച്ചാൽ വിസ്മരിക്കാനോ താഴ്ത്തിക്കെട്ടാനോ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. വിഴിഞ്ഞം പദ്ധതി ധീരമായി നടപ്പിലാക്കാനുള്ള കരാറിൽ ഒപ്പിട്ടത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടിയുടെ പേര് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പരാമർശിക്കാതിരുന്നത് കൊടുംതെറ്റാണെന്നും പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ ജാള്യതയാണ് പിണറായിക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ജീവിക്കുന്ന നേതാവാണ്. ഭരണസംവിധാനങ്ങളെ ജനങ്ങൾക്ക് സഹായകരമായ രീതിയിൽ അദ്ദേഹം ചലിപ്പിച്ചു. നിശ്ചയദാർഢ്യത്തിന്റെ ആൾരൂപമായിരുന്നു അദ്ദേഹം. നാടിനും ജനങ്ങൾക്കും ഗുണകരമായ പദ്ധതികൾക്കായി…

Read More

മദർഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയില്‍നിന്ന് ഇറക്കിയത് ആയിരത്തിലേറെ കണ്ടെയ്നറുകൾ; നാളെ വിഴിഞ്ഞം വിടും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദർഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയില്‍നിന്ന് കണ്ടെയ്‌നര്‍ ഇറക്കുന്നത് പുരോഗമിക്കുന്നു. ആയിരത്തിലേറെ കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കി. ആകെ 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. 607 കണ്ടെയ്‌നറുകള്‍ തിരികെ കയറ്റിയ ശേഷം റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും നടക്കും. ഞായറാഴ്ച രാവിലെ സാന്‍ ഫെര്‍ണാണ്ടോ തിരികെ പോകും. തിങ്കളാഴ്ച ഫീഡര്‍ വെസ്സല്‍ എത്തും. കൊളംബോ തുറമുഖമാണ് സാന്‍ ഫെര്‍ണാണ്ടോയുടെ അടുത്ത ലക്ഷ്യം. പുതിയ തുറമുഖം ആയതിനാല്‍ ട്രയല്‍ റണ്ണില്‍ കണ്ടെയ്‌നറുകള്‍ ഇറക്കുന്നതു സാവധാനത്തില്‍ ആയിരുന്നു. ഇതാണ്…

Read More

നാൾവഴികൾ മുഴുവൻ പറഞ്ഞിട്ട് ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചതിൽ മുഖ്യമന്ത്രി സ്വയം ചെറുതായി പോയി: വിഡി സതീശൻ

വിഴിഞ്ഞം പദ്ധതി യഥാർഥ്യമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ ബേബിയാണ്. ഞങ്ങൾ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ്. കെ കരുണാകരന്റെ കാലത്ത് ഡിസൈൻ ചെയ്ത പദ്ധതിയാണ്. ഇത് യഥാർഥ്യത്തിലേക് എത്തിക്കാൻ വേണ്ടി നിശ്ചയദാർഢ്യ തോടെ കഠിനാധ്വാനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. അന്ന് ഇത് റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നും കടൽക്കൊള്ളയാണ് എന്നും ഇപ്പോഴത്തെ മുഖ്യമന്തി പറഞ്ഞു. ഞങ്ങൾ ബഹിഷ്കരിച്ചില്ല, കരിദിനം ആചാരിച്ചില്ല. ക്രിയാത്മകമായ പ്രതിപക്ഷമാണ് യുഡിഎഫിന്റേതെന്ന് അദ്ദേഹം പറഞ്ഞു. എന്നെ വിളിക്കുന്നതും വിളിക്കാത്തതും അവരുടെ…

Read More

പിണറായി വിജയൻ പൂര്‍ണ്ണ സംഘിയായി മാറി; വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടി: കെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ പൂര്‍ണ്ണ സംഘിയായി മാറിയെന്നും വിഴിഞ്ഞം എന്നാല്‍ എല്ലാവരുടെയും ഓര്‍മ്മയിൽ ഉമ്മൻചാണ്ടിയാണെന്നും കെ മുരളീധരൻ പറഞ്ഞു. ബിജെപി മന്ത്രിയുടെ സാന്നിധ്യത്തിൽ മൻമോഹൻസിംഗിനെ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടി വോട്ടുകൾ ബിജെപി വിഴുങ്ങുന്നു എന്ന സിപിഎം ആശങ്ക പിണറായിക്കില്ല. തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. സ്പീക്കറുടേത് മാതൃകാപരമായ നിലപാടാണെന്നും കെ മുരളീധരൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻചാണ്ടിയെ സ്മരിച്ച ഷംസീറിന്‍റെ നിലപാടിനെയും…

Read More