ഭാഗ്യവാനെ കണ്ടെത്തി; വിഷു ബമ്പർ 12 കോടി ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്

വിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. സിആർപിഎഫിൽ മുൻ ഉദ്യോഗസ്ഥനാണ് വിശ്വംഭരൻ. പണം ഉപയോഗിച്ച് വീട് ശരിയാക്കണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥിരമായി ലോട്ടറിയെടുക്കുന്ന ആളാണ് വിശ്വംഭരൻ. ചില്ലറ വിൽപനക്കാരിയായ പഴവീട് സ്വദേശി ജയയുടെ കടയിൽ നിന്നാണ് വിശ്വംഭരൻ ടിക്കറ്റ് എടുത്തത്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ജയ ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കടയിൽ നിന്ന് സ്ഥിരമായി…

Read More

റാ​സ​ൽ​ഖൈ​മ​യി​ൽ വി​ഷു -ഈ​ദ് -ഈ​സ്റ്റ​ർ ആ​ഘോ​ഷം ഇ​ന്ന്

50 വ​ര്‍ഷ​മാ​യി റാ​സ​ല്‍ഖൈ​മ​യി​ല്‍ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​തു​ള്‍പ്പെ​ടെ വി​ഷു-​ഈ​ദ്-​ഈ​സ്റ്റ​ര്‍ ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ശ​നി​യാ​ഴ്ച റാ​സ​ൽ​ഖൈ​മ​യി​ൽ ന​ട​ക്കു​മെ​ന്ന് എ​സ്.​എ​ന്‍.​ഡി.​പി സേ​വ​നം റാ​ക് യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. റാ​ക് ക​ള്‍ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ മേ​യ് 25ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ ഇ​ന്ത്യ​ന്‍ കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ സ​തീ​ഷ് കു​മാ​ര്‍ ശി​വ​ന്‍, റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളാ​കും. നി​സാം കോ​ഴി​ക്കോ​ട്, പ്ര​ണ​വം മ​ധു, രി​ധു കൃ​ഷ്ണ, ദേ​വാ​ന​ന്ദ, ഭ​വാ​നി രാ​ജേ​ഷ്, സോ​ണി​യ നി​സാം, അ​നു​പ​മ പി​ള്ള,…

Read More

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ക്ഷേത്രങ്ങളിൽ ദർശനത്തിനു വിപുലമായ ക്രമീകരണങ്ങൾ

ഐശ്വര്യ‌ത്തിന്റെ വിഷു ഇന്ന്. വിഷുക്കണി കണ്ടുണർന്നും വിഷുക്കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു. കാർഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കൺതുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കുമെന്നാണു വിശ്വാസം. ക്ഷേത്രങ്ങളിൽ ദർശനത്തിനു വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണു വിഷുക്കണി. സമ്പൽ സമൃദ്ധമായ ഭാവി വർഷമാണു കണി കാണലിന്റെ സങ്കൽപം. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്….

Read More

റമദാൻ-വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ; കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പേരിൽ റംസാൻ– വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കൺസ്യൂമർ ഫെഡ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സംസ്ഥാനത്ത് 280 ചന്തകൾ ആരംഭിക്കാൻ നടപടികൾ ആരംഭിച്ചതായും എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇത്തരം സന്ദർഭങ്ങളിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് ഹർജിയിലെ വാദം. ഉത്സവ കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർ ഫെഡ് സ്വീകരിച്ച നടപടികളെ തടസ്സപ്പെടുന്നതാണ്…

Read More

മേട മാസത്തിലേയും, വിഷുവിലേയും പൂജകൾ ; ശബരിമല നട ഏപ്രിൽ 10ന് തുറക്കും

മേട മാസപൂജകൾക്കും വിഷു പൂജകൾക്കുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഏപ്രിൽ 10 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിക്കും.പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽ ശാന്തി അഗ്നി പകർന്നു കഴിഞ്ഞാൽ അയ്യപ്പഭക്തർക്ക് ശരണം വിളികളുമായി പതിനെട്ടാം പടി…

Read More

‘ജീവിതത്തിൽ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെ’; മലയാളികൾക്ക് വിഷു ആശംസിച്ച് പ്രധാനമന്ത്രി

 മലയാളികള്‍ വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്ര മോദി. ജീവിതത്തിൽ വിജയവും സമൃദ്ധിയും  ഉണ്ടാകട്ടെയെന്ന്  പ്രധാനമന്ത്രി  ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസാ കാർഡുകളും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിഷുവിന്‍റെ പ്രത്യേക വേളയില്‍ ഏവർക്കും ആശംസകള്‍. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു.  നിങ്ങളുടെ ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഉണ്ടാകട്ടേ’- പ്രധാനമന്ത്രി ആശംസിച്ചു.  മുഖ്യമന്ത്രി പിണറായി വിജയനും വിഷു ആശംസകള്‍ നേർന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ…

Read More

കൊച്ചുവേളി – ബെംഗളുരു റൂട്ടിൽ പ്രത്യേക ട്രെയിൻ സർവ്വീസ്

വിഷു പ്രമാണിച്ച് കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ് നടത്തും. കൊച്ചുവേളി – എസ്എംവിടി ബെംഗളൂരു റൂട്ടിലാണ് പ്രത്യേക ട്രെയിൻ സർവീസ്. ഏപ്രിൽ 16 ന് വൈകീട്ട് അഞ്ച് മണിക്ക് കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എസ്എംവിടി ബെംഗളൂരുവിൽ നിന്നാണ് മടക്ക സർവീസ്. വിഷു തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിൻ.

Read More