20 വർഷം പഴക്കമുള്ള സിനിമ, കളക്ഷൻ അമ്പരപ്പിക്കുന്നത്

വിജയ് നായകനായി വന്ന ഹിറ്റ് ചിത്രമാണ് സച്ചിൻ. വിജയ് നായകനായ സച്ചിൻ 18ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തിയിരുന്നു. 59000 ടിക്കറ്റുകളാണ് അഡ്വാൻസായി ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെട്ടത് എന്നും റിലീസിന് തമിഴ്‌നാട്ടിൽ നേടിയത് രണ്ട് കോടി ആണെന്നും രണ്ടാം ദിവസം 1.50 കോടിയും മൂന്നാം ദിവസം 1.75 കോടിയും ആകെ നേട്ടം 5.25 കോടി ആണെന്നുമാണ് പുതിയ റിപ്പോർട്ട്. 2005 ഏപ്രിൽ 14നായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്തത്. സച്ചിൻ ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടായിരുന്നു പ്രദർശനത്തിനെത്തിയത്….

Read More

മുസ്ലീം സമൂഹത്തെ അപമാനിച്ചു; വിജയ് സംഘടിപ്പിച്ച നൊമ്പുതുറയ്ക്കെതി പോലീസില്‍ പരാതി

ചെന്നൈയിൽ നടനും രാഷ്ട്രീയ നേതാവുമായി വിജയ് നടത്തിയ ഇഫ്താർ വിരുന്നിനെതിരെ പരാതി. മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് വിജയ്ക്കെതിരെ പോലീസ് പരാതി ലഭിച്ചത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് പരാതി നൽകിയത്. തമിഴ്‌നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറർ സയ്യിദ് ഗൗസാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ് നടത്തിയ ഇഫ്താർ പരിപാടി അധിക്ഷേപകരവും മുസ്ലീം സമൂഹത്തിന്‍റെ വികാരത്തെ…

Read More

അവര്‍ ഏറ്റുമുട്ടുന്നതായി അഭിനയിക്കുന്നു, നമ്മള്‍ അത് വിശ്വസിക്കണം?; ഡിഎംകെയേയും ബിജെപിയേയും പരിഹസിച്ച് വിജയ്

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ തമിഴ്‌നാട്ടില്‍ ബി.ജെ.പിയേയും ഡി.എം.കെയേയും പരിഹസിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ഏറ്റുമുട്ടുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിജയ് ആരോപിച്ചു. എല്‍.കെ.ജി- യു.കെ.ജി. കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണിതെന്നും വിജയ് പറഞ്ഞു. തമിഴക വെട്രി കഴകം രൂപവത്കരിച്ചതിന്റെ ഒന്നാം വാര്‍ഷികാഘോഷപരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയ്. പുതിയൊരു വിവാദമുണ്ടായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസം നടപ്പാക്കിയില്ലെങ്കില്‍ സാമ്പത്തിക സഹായം നല്‍കില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഇത് എല്‍.കെ.ജി- യു.കെ.ജി. കുട്ടികള്‍ തമ്മില്‍ തല്ലുന്നതുപോലെയാണെന്നായിരുന്നു വിജയ്‌യുടെ വാക്കുകള്‍….

Read More

‘പഠനത്തിൽ മാത്രം ശ്രദ്ധ വേണം; അണ്ണനാണ്, എന്നും എപ്പോഴും കൂടെയുണ്ടാകും’: പെണ്‍കുട്ടികൾക്ക് കത്തുമായി വിജയ്

അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൻ്റെ പശ്ചാത്തലത്തിൽ സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷൻ കൂടിയായ തമിഴ് നടൻ വിജയ്. ‘തമിഴ്‌നാടിൻ്റെ സഹോദരിമാർക്ക്’ എന്നെഴുതി ആരംഭിച്ച കത്തിൽ സംസ്ഥാനത്തെ സ്ത്രീകൾക്കൊപ്പം അവരുടെ “സഹോദരനെ” പോലെ കൂടെയുണ്ടാകുമെന്നും “സുരക്ഷിത തമിഴ്നാട് സൃഷ്ടിക്കാൻ” ഒപ്പമുണ്ടാകുമെന്നും വിജയ് എഴുതി. ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാർത്ഥിനിയോട് പറഞ്ഞു. കത്തിൽ തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതു…

Read More

‘അംബേദ്കർ അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകം’: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് വിജയ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡൻ്റുമായ വിജയ്. അമിത് ഷായുടെ അബേദ്കർ പരാമർശത്തിനെതിരെയാണ് വിജയുടെ പ്രതികരണം. ചില വ്യക്തികൾക്ക് അംബേദ്കറിൻ്റെ പേരിനോട് “അലർജിയുണ്ടാകാം” എന്നാണ് വിജയ് എക്സിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.  പകരം വയ്ക്കാനില്ലാത്ത രാഷ്ട്രീയ- ബൗദ്ധിക വ്യക്തിത്വമാണ് അംബേദകറിന്റേതെന്നും അദ്ദേഹം രാജ്യത്തെ പൗരന്മാരുടെ സ്വാതന്ത്ര്യത്തെ പ്രതിനിതാനം ചെയ്യുന്ന ആളുമാണെന്ന് വിജയ്. അംബേദ്കറുടെ പൈതൃകം പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണെന്നും സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിൻ്റെ പ്രതീകമാണെന്നും…

Read More

2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകും; ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ തമിഴകത്ത് അധികാരത്തിലെത്തും: പ്രഖ്യാപനവുമായി വിജയ് 

 ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ 2026ൽ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും വിജയ് പറഞ്ഞു. ഡോ. ബി.ആർ.അംബേദ്കറെ കുറിച്ചുള്ള രചനകൾ സമാഹരിച്ച് വിസികെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന തയാറാക്കിയ ‘എല്ലോർക്കും തലൈവർ അംബേദ്കർ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു വിജയ്. രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന മണിപ്പുർ വിഷയം കേന്ദ്ര സർക്കാർ അറിഞ്ഞ…

Read More

ചെന്നൈയിലെ മഴക്കെടുതി ; ദുരിതത്തിലായ 300 കുടുംബങ്ങൾക്ക് സഹായം വിതരണം ചെയ്ത് വിജയ്

ചെന്നൈയിൽ പ്രളയസഹായവുമായി ടിവികെ അധ്യക്ഷനും സിനിമാ താരവുമായ വിജയ്. ദുരന്തബാധിതരായ 300 കുടുംബങ്ങൾക്ക് വിജയ് സഹായം വിതരണം നൽകി. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വച്ചാണ് പ്രളയ സഹായം കൈമാറിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ സർക്കാർ ജാഗ്രത കുറയ്ക്കരുതെന്ന് ഇന്നലെ വിജയ് ട്വീറ്റ് ചെയ്തിരുന്നു. ദുരന്തനിവാരണ സേനയിലെ അംഗങ്ങൾക്ക് വേണ്ട സഹായം നൽകണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപാർപ്പിക്കണമെന്നും വിജയ് നിർദേശിച്ചു. ടിവികെ അംഗങ്ങൾ മിക്ക ജില്ലകളിലും ദുരിതാശ്വാസപ്രവർത്തനത്തിൽ സഹായിച്ചിരുന്നു.

Read More

നടൻ വിജയ്‌യുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത് വന്നു. ചെന്നൈയിലെ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സ്റ്റാലിൻ വിജയുടെ ആരോപണത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തു വന്നത്. ഞായറാഴ്ച നടന്ന അദ്ദേഹത്തിൻ്റെ പാർട്ടി തമിഴക വെട്രി കഴകം എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ 26 പ്രമേയങ്ങൾ പാസാക്കിയിരുന്നു. പാർട്ടി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’, ‘നീറ്റ്’ എന്നിവയെ എതിർത്തു എന്നതാണ് ഏറ്റവും ശ്രദ്ധേയം. യോഗത്തിൽ തമിഴ്‌നാട്ടിലെ ക്രമസമാധാന പ്രശ്‌നത്തിന് വേണ്ടത്ര പ്രാധാന്യം…

Read More

തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് കടുക്കുന്നു ; സിനിമാ താരങ്ങൾ തമ്മിൽ കലിപ്പ് , വിജയിയെ പുകഴ്ത്തി രജനീകാന്ത്

തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോര് സിനിമാ താരങ്ങൾ തമ്മിലുള്ള വാ​ഗ്വാദങ്ങളായി മാറുന്നു. പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച് സൂപ്പർ താരം വിജയ് കൂടെ രം​ഗത്തെത്തിയതോടെ രാഷ്ട്രീയപ്പോരിന് പല മാനങ്ങൾ കൈവന്നിരിക്കുകയാണ്. വിജയ് അധ്യക്ഷനായ ടിവികെയുടെ ആദ്യ സമ്മേളനം വിജയമെന്ന് രജനീകാന്ത് പുകഴ്ത്തി രം​ഗത്തെത്തി. ഇത് രജനീകാന്തിന് വിജയോടുള്ള നിലപാടാണ് വ്യക്തമാക്കിയത്. അതേസമയം, അജിത്തിനുള്ള തൻ്റെ ആശംസാസന്ദേശത്തിൽ രാഷ്ട്രീയമുണ്ടെന്ന തമിഴിസൈയുടെ പരാമർശത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിനും രംഗപ്രവേശനം ചെയ്തു. തമിഴിസൈയെ പോലെ പണിയില്ലാതെ ഇരിക്കയാണോ താൻ എന്നായിരുന്നു ഉദയനിധിയുടെ മറുപടി. ദീപാവലി ആശംസകൾ…

Read More

‘ഗർഭിണികളും രോഗികളും വരേണ്ട’; പാർട്ടി സമ്മേളനം നടക്കാനിരിക്കെ നിർദേശവുമായി വിജയ്

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പ്രവർത്തകർക്കു കൂടുതൽ നിർദേശങ്ങളുമായി പാർട്ടി അധ്യക്ഷൻ വിജയ്. വിക്രവാണ്ടിയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഗർഭിണികളും സ്‌കൂൾ വിദ്യാർഥികളും ദീർഘകാലമായി രോഗബാധിതരായിട്ടുള്ളവരും പങ്കെടുക്കേണ്ടതില്ലെന്നും വീട്ടിൽ സുരക്ഷിതമായി ഇരുന്നു ടിവിയിൽ സമ്മേളനം കണ്ടാൽ മതിയെന്നും വിജയ് അഭ്യർഥിച്ചു. ഒട്ടേറെപ്പേരെത്തുന്ന യോഗത്തിനിടയിൽ ശാരീരിക അസ്വാസ്ഥ്യമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിജയ് പറഞ്ഞു. യോഗത്തിൽ പങ്കെടുക്കാനെത്തുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കണം. പ്രവർത്തകർ മറ്റുള്ളവർക്കു മാതൃകയായിരിക്കണമെന്നും വിജയ് ഓർമിപ്പിച്ചു. മദ്യപിച്ച ശേഷം ആരും യോഗത്തിൽ പങ്കെടുക്കരുതെന്നും സമ്മേളനത്തിൽ…

Read More