ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്; അപവാദ പ്രചാരണം അവസാനിപ്പിക്കണം: യൂട്യൂബ് ചാനലുകൾക്കെതിരെ നവീൻ ബാബുവിന്റെ മകൾ

കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകൾ വഴി നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് എഡിഎം നവീൻ ബാബുവിന്റെ മകൾ. ഓൺലൈൻ മാധ്യമങ്ങൾ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നു. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരനാണ്. അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്….

Read More

ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റർമാരോട് കർശന നിലപാടുമായി യുട്യൂബ്

ഇന്ത്യയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി യുട്യൂബ്. തെറ്റിദ്ധാരണാജനകമായ വീഡിയോ ടൈറ്റിലുകൾ, തമ്പ്‌നെയിലുകൾ എന്നിവയ്ക്കെതിരെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. വീഡിയോയിൽ ഇല്ലാത്ത ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ‘അതിശയകരമായ ക്ളിക്ക്‌ബെയ്റ്റ്’ എന്നാണ് യുട്യൂബ് ഇതിനെ വിശേഷിപ്പിക്കുന്നത്. ചില ടൈറ്റിലുകളും തമ്പ്‌നെയിലുകളും യുട്യൂബ് ഉപഭോക്താക്കളെ കബളിപ്പിക്കുകയും നിരാശരാക്കുകയും, തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗൂഗിൾ ഇന്ത്യ ബ്ളോഗ് പോസ്റ്റിൽ കമ്പനി ചൂണ്ടിക്കാട്ടി. അടിയന്തരമായി എതെങ്കിലും കാര്യത്തെക്കുറിച്ചോ പ്രധാനപ്പെട്ട എന്തെങ്കിലും വിവരത്തെക്കുറിച്ചോ തിരയുമ്പോഴായിരിക്കും പലപ്പോഴും ഇത്തരത്തിൽ കബളിപ്പിക്കപ്പെടുക എന്നും യുട്യൂബ് വ്യക്തമാക്കുന്നു. ബ്രേക്കിംഗ് ന്യൂസുകളും സമകാലിക സംഭവങ്ങൾ ഉൾക്കൊള്ളുന്ന…

Read More

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്; നീക്കിയത് നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ

യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ് നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ് നീക്കം ചെയ്തത്. സഞ്ജുവിൻറെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവിൽ ഗുരുതര പരാമർശങ്ങളാണുള്ളത്. തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നു….

Read More

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളുടെ നഗ്നവീഡിയോ പകര്‍ത്തി ഭീഷണി: പ്രതി അറസ്റ്റില്‍

സിനിമയിൽ അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്ത് പെണ്‍കുട്ടികളുടെ നഗ്‌നവീഡിയോ പകര്‍ത്തുകയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യനഗറില്‍ (വീട്ടുനമ്പര്‍ 141) താമസിക്കുന്ന കൊല്ലം വൈ നഗറില്‍ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാരിസിനെ(36)യാണ് കായംകുളം പോലീസ് അറസ്റ്റുചെയ്തത്. സ്‌കൂള്‍ അധ്യാപകരുടെ നമ്പര്‍ കൈക്കലാക്കിയശേഷം സിനിമ നിര്‍മാതാവാണെന്നുപറഞ്ഞ് ഇയാള്‍ ബ്രോഷര്‍ അയച്ചുകൊടുക്കും. ശേഷം പെണ്‍കുട്ടികളുടെ നമ്പര്‍ ഓഡിഷനു വേണ്ടിയെന്നുപറഞ്ഞ് അധ്യാപകരില്‍നിന്നു സംഘടിപ്പിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളെ വിളിച്ച് അഭിനയിക്കാന്‍ അവസരം വാഗ്ദാനംചെയ്യും. വീഡിയോകോളില്‍…

Read More

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; വീഡിയോകള്‍ റിവൈന്‍ഡ് ചെയ്ത് കാണാം;

വീഡിയോകള്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനുമുള്ള ഫീച്ചര്‍ വാട്സ്ആപ്പില്‍ ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫീച്ചര്‍ വാട്സ്ആപ്പ് പുറത്തിറക്കാന്‍ തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പിന്റെ 23.12.0.71 പതിപ്പില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. വിഡിയോയുടെ അരികില്‍ ഡബിള്‍ ടാപ്പ് ചെയ്ത് വീഡിയോകള്‍ വേഗത്തില്‍ ഫോര്‍വേഡ് ചെയ്യാനും റിവൈന്‍ഡ് ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. നിലവില്‍ ആപ്പിനുള്ളില്‍ വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും അയയ്ക്കാനും വാട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഫീച്ചര്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വിഡിയോയുടെ പ്രസക്തമായ ഭാഗങ്ങള്‍ വിഡിയോ മുഴുവനായി…

Read More

ഇനി വീഡിയോകൾ ഫോർവേഡ് ചെയ്യാനും റിവെൻ ചെയ്യാനും കഴിയും; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അപ്‌ഡേറ്റുകൾ നൽകാൻ ശ്രദ്ധിക്കുന്ന മെറ്റ ഇനി വാട്‌സ്ആപ്പിൽ നൽകാൻ പോകുന്നത് വീഡിയോ കൺട്രോളുമായി ബന്ധപ്പെട്ട ഫീച്ചറാണ്.  വീഡിയോ പ്ലേ ബാക്കിൽ കൂടുതൽ കൺട്രോൾസ് ലഭിക്കുന്ന രീതിയിലാണ് ഈ ഫീച്ചർ വരുന്നത്. വീഡിയോ പ്ലേ ബാക്ക് കൂടുതൽ മികച്ചതാക്കാൻ ഈ ഫീച്ചർ സഹായിക്കും. വ്യൂ വൺസ് മോഡിൽ സ്‌ക്രീൻഷോട്ടുകൾ ബ്ലോക്ക് ചെയ്യുന്നത് മുതൽ ഗ്രൂപ്പ് കോളുകളിൽ 31 ആളുകളെ ചേർക്കുന്നത് വരെ നിരവധി ഉപയോഗപ്രദമായ…

Read More