വീണ്ടും വീഡിയോയുമായി എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ്‌ ഷുഹൈബ്

വീണ്ടും യൂട്യൂബ് വീഡിയോയുമായി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ്‌ ഷുഹൈബ് രം​ഗത്ത്. ചോദ്യ പേപ്പർ ചോർച്ച കേസിലെ ന്യായീകരണങ്ങളാണ് പുതിയ യൂട്യൂബ് വീഡിയോയിലുള്ളത്. മറ്റുള്ളവർ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേർത്തതെന്നും തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കുമെന്നും ചോദ്യപേപ്പർ ചോർച്ചയിൽ തന്നെ പ്രതി ചേർത്തതും അങ്ങനെ കണ്ടാൽ മതിയെന്നും വിഡിയോയിൽ പറയുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. മൂന്ന് മാസത്തിന് ശേഷമാണ് ഷുഹൈബ്…

Read More

ഫ്ലാഷ്‌സ് ആപ്പ്; ഇന്‍സ്റ്റഗ്രാമിന് ഭീഷണി ഉയർത്തി പുതിയ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പ് വരുന്നു

മെറ്റയുടെ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇന്‍സ്റ്റഗ്രാമിന് ഭീഷണിയാവാന്‍ പുതിയ ആപ്പ് പുറത്തിറക്കി ബ്ലൂസ്‌കൈ. ‘ഫ്ലാഷ്‌സ്’ എന്നാണ് ബ്ലൂസ്‌കൈയുടെ ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പിന്‍റെ പേര്. ആപ്പ് സ്റ്റോറില്‍ 24 മണിക്കൂറിനകം 30,000 ഡൗണ്‍ലോഡുകള്‍ ഈ സ്വതന്ത്ര ആപ്പിന് ലഭിച്ചു. ഫ്ലാഷ്‌സിന്‍റെ ആന്‍ഡ്രോയ്ഡ് ആപ്പ് എപ്പോള്‍ പുറത്തിറങ്ങുമെന്ന് വ്യക്തമല്ല. ഇന്‍സ്റ്റഗ്രാമിനോട് ഏറെ സാമ്യതകളുള്ള ഫോട്ടോ-വീഡിയോ ഷെയറിംഗ് ആപ്പാണ് ബ്ലൂസ്‌കൈ പുറത്തിറക്കിയ ഫ്ലാഷ്‌സ്. അമേരിക്കയില്‍ ഇലോണ്‍ മസ്‌കിന്‍റെ എക്‌സില്‍ (പഴയ ട്വിറ്റര്‍) നിന്ന് അനവധി ഉപഭോക്താക്കളെ സ്വന്തമാക്കിയ സ്വതന്ത്ര മൈക്രോ…

Read More

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്

അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തിൽ കയറ്റുന്നതിന്റെ വീഡിയോ വൈറ്റ് ഹൗസ് പങ്കുവെച്ചു. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച രീതിയിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവന്നിരുക്കുന്നത്. 41 സെക്കൻഡുള്ള വീഡിയോയിൽ കൈയ്ക്കും കാലിലും ചങ്ങലയിട്ട് ആളുകളെ വിമാനത്തിലേക്ക് കയറ്റുന്നതാണ് ഉള്ളത്. മാത്രമല്ല ഒരു പെട്ടിയിൽനിന്ന് നിരവധി ചങ്ങലകൾ ഉദ്യോ​ഗസ്ഥൻ പുറത്തെടുക്കുന്നതും കാണാം. അതേസമയം, ആരുടേയും മുഖം വെളിപ്പെടുത്തിയിട്ടില്ല. സൈനികവിമാനത്തിൽ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുൾപ്പെടെ വിലങ്ങുവെച്ചെന്നും…

Read More

കെ കെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: ലീഗ് നേതാവിന് പതിനയ്യായിരം രൂപ പിഴ ശിക്ഷ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയർമാനും വാർഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്. മുസ്ലിങ്ങൾ വർഗീയവാദികളാണെന്ന് കെ.കെ.ശൈലജ പറഞ്ഞെന്ന രീതിയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ചൊക്ലി സ്വദേശി നൽകിയ പരാതിയിൽ, സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പുൾപ്പെടെ ചേർത്താണ് ന്യൂ മാഹി പൊലീസ് കേസെടുത്തിരുന്നത്.  

Read More

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടം; വൈറൽ വീഡിയോ

ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടമാണ് സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്. കൊളംബിയയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മോണ്ടേറിയയിലെ ഒരു കടയിലാണ് സംഭവം നടന്നത്. ഒരു യുവതിയുടെ കൈയിലിരുന്ന കോഴിക്കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്ന് പറഞ്ഞാണ് അടി തുടങ്ങിയത്. തന്‍റെ കാമുകന്‍ സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ് യുവതി, മറ്റേ യുവതിയെ അടിക്കുകയായിരുന്നു. പിന്നാലെ അത് ഒരു പൊരിഞ്ഞ പോരാട്ടമായി…

Read More

ഇതൊരു അപൂർവ്വമായ കാഴ്ച!; മക്കൾക്കൊപ്പം തടാകം മുറിച്ചു കടക്കുന്ന ‘രൺതംബോറിലെ രാജ്ഞി’

രൺതംബോർ വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഒരു അപൂര്‍വ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘രൺതംബോറിലെ രാജ്ഞി’ എന്ന പേരിൽ അറിയപ്പെടുന്ന റിദ്ധി T -124 കടുവ തൻ്റെ മക്കളോടൊപ്പം ഒരു തടാകം മുറിച്ചുകിടക്കുന്ന ദൃശ്യങ്ങളാണ് ഇത്. ഈ അവിസ്മരണീയമായ കാഴ്ച തന്റെ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫറായ സന്ദീപാണ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം രണ്ട് ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. കടുവകളുടെ ലോകത്ത്, ഇതിഹാസമായ കടുവ മച്ചാലിയുടെ അഞ്ചാം തലമുറയാണ് റിദ്ധി. റിദ്ധിയും അവളുടെ കുഞ്ഞുങ്ങളും…

Read More

കോഴിക്കോട് യുവാവിന്റെ അപകട മരണം; വാഹനമോടിച്ച 2 പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

കോഴിക്കോട് ബീച്ച് റോഡിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർവാഹന വകുപ്പ്. വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടു പേർക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് തന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ആൽവിനെ ഇടിച്ച ബെൻസ് കാറിന് ടാക്സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇൻഷുറൻസ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ രേഖകൾ…

Read More

‘ബേസിൽ അപമാനിതനായപ്പോൾ എല്ലാവർക്കും തമാശ’; താൻ അതിനോട് യോജിക്കുന്നില്ല: ടൊവിനോ

നടനും സംവിധായകനുമായ ബേസിൽ ജോസഫും നടൻ ടൊവിനോ തോമസും ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള തമാശകളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ വെെറലാണ്. അടുത്തിടെ ബേസിലിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കാലിക്കറ്റ് എഫ്.സി – ഫോഴ്‌സ കൊച്ചി കലാശപ്പോരിന് ശേഷം സമ്മാനദാന ചടങ്ങിനിടെ ഫോഴ്‌സ കൊച്ചി ടീമിന്റെ ഉടമകളില്‍ ഒരാളായ പൃഥ്വിരാജ് തന്റെ ടീമിലെ ഒരു കളിക്കാരൻ ഷേക്ക് ഹാന്‍ഡ് നല്‍കുന്നുണ്ട്. ഈ സമയത്ത്…

Read More

കുഞ്ഞിന് മുലപ്പാൽ കൊടുക്കുകയായിരുന്ന യുവതിയുടെ വീഡിയോ പകർത്തി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് കുഞ്ഞിന് മുലപ്പാൽ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോയും പകർത്തിയ പ്രതി പിടിയിൽ. കഠിനംകുളം പുതുകുറിച്ചി സ്വദേശിയായ നിശാന്തിനെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ രണ്ടരയ്‌ക്കായിരുന്നു സംഭവം. വീടിന്റെ മതിൽ ചാടി കടന്നശേഷം തുറന്നിട്ടിരുന്ന ജനാല വഴിയാണ് പ്രതി യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. മൊബെെലിന്റെ ഫ്ലാഷ് ലെെറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കഠിനംകുളം പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി…

Read More

ചാരിറ്റി ആപ്പ് ഉണ്ടാക്കണം; സഹായം അഭ്യർത്ഥിച്ച് മനാഫ്

ചാരിറ്റി ആപ്പ് ഉണ്ടാക്കാൻ സഹായം ചോദിച്ച് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫ്. അഞ്ച് ലക്ഷം രൂപ ആപ്പിന് ചെലവ് വരുമെന്നും ഇതുണ്ടാക്കാൻ അറിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കണമെന്നുമാണ് മനാഫിന്റെ അഭ്യർത്ഥന. ‘അഞ്ച് ലക്ഷം രൂപ ആപ്പിന് മാത്രം ചെലവാണ്. ആപ്പ് ഉണ്ടാക്കി തരുന്ന ആരെങ്കിലുമുണ്ടെങ്കിൽ എനിക്കൊരു ആപ്പ് ഉണ്ടാക്കിത്തരാൻ മുന്നോട്ടുവരൂ. അപ്പ് ഉണ്ടാക്കിത്തന്നാൽ നല്ല കാര്യമാണ്. ഒരു നൂറ് രൂപ അക്കൗണ്ടിലേക്ക് വന്നുകഴിഞ്ഞാലും അത് ചെലവാകുന്നതുമെല്ലാം മനസിലാകും.’- എന്നാണ് വീഡിയോയിൽ മനാഫ് പറയുന്നത്. അതേസമയം,…

Read More