വെഞ്ഞാറമൂട് കൂട്ടകൊല; ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും

വെഞ്ഞാറമൂട് കൂട്ടകൊല കേസിലെ പ്രതി അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റും. നിലവിൽ ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. ജനറൽ മെഡിസിൻ ഡോക്ടർ അനുമതി നൽകിയാൽ അഫാനെ ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ നിലവിൽ അഫാനില്ല. ഇതിനിടെ അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി വരുകയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രധാനമാണ്. 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം….

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; അനുമതി ലഭിച്ചാൽ ജയിലേക്ക് മാറ്റും: കൂടുതൽ കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ്…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; മകൻ അഫാനെതിരെ മൊഴി നൽകാതെ മാതാവ് ഷെമി

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയെടുത്തു. മകൻ അഫാനെതിരെ മാതാവ് ഷെമി മൊഴി നൽകിയില്ല. കട്ടിലിൽനിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയതെന്ന മൊഴി മജിസ്ട്രേറ്റിന് മുന്നിലും അവർ ആവർത്തിച്ചു. 45 മിനിറ്റാണ് ആശുപത്രിയിൽ വെച്ച് മൊഴി രേഖപ്പെടുത്തിയത്. അതേസമയം പിതാവ് അബ്ദുറഹീമിനോട് മൊഴി നൽകാൻ ഇന്ന് ഹാജരാവാൻ വെഞ്ഞാറമൂട് പോലീസ് നിർദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളിലടക്കം വ്യക്തത വരുത്താനാണ് പോലീസിന്റെ നീക്കം. എന്നാൽ കുടുംബത്തിന്‍റെ കടബാധ്യതയെക്കുറിച്ച് അറിയില്ലെന്നും നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നും പോലീസ് നടത്തിയ…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ അറസ്റ്റ് ചെയ്‌ത് പൊലീസ്: പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം പ്രതിയെ ഇന്നുതന്നെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. കടം നൽകിയവർ അഫാന്റെ വീട്ടിലെത്തി പ്രശ്‌‌നമുണ്ടാക്കിയിരുന്നോ എന്ന് അന്വേഷിക്കാനും പ്രതിയുടെ മൊഴി രേഖപ്പെടുക്കാനും അന്വേഷണ സംഘം നീക്കമാരംഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും അഫാന്റെ മൊഴി രേഖപ്പെടുത്തുക. അഫാന്റെ ഫോണിന്റെ ശാസ്‌ത്രീയ പരിശോധനാ ഫലവും പൊലീസ്…

Read More

വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം; പോസ്റ്റ്മോർട്ടം ഇന്ന്: പ്രതിയുടെ മൊഴികളിൽ വൈരുദ്ധ്യം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ കൊലപ്പെടുത്തിയ സഹോദരൻ അഫ്സാൻ, അച്ഛന്റെ അമ്മ സൽമബീവി, അച്ഛന്റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്നാന്റെ സുഹൃത്ത് ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്‍റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക…

Read More

വെഞ്ഞാറമൂട്ടിൽ കാട്ടുപന്നിശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റു; യുവാവ് മരിച്ചു

വെഞ്ഞാറമൂട്ടിൽ കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്ന് േേഷാക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണിയാണ് (35) മരിച്ചത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. രാത്രി ആയതുകൊണ്ട് പന്നിക്കെണി കാണാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ദാരുണ സംഭവമുണ്ടായത്. മൃതദേഹം പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

Read More

കാർ നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 4.45 നായിരുന്നു അപകടം ഉണ്ടായത്. കാരേറ്റ് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ആന്ധ്രാ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശൻ (47) ആണ് മരിച്ചത്. എന്നാൽ കാർ യാത്രക്കാരായ ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല.

Read More

വെഞ്ഞാറമൂട് അപകടം; ഡ്രൈവറുടെയും മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും

 തിരുവനന്തപുരം വെഞ്ഞാറമൂട് ആംബുലൻസ് ബൈക്കിൽ ഇടിച്ച് കയറി യുവാവ് മരിച്ച സംഭവത്തില്‍ ആംബുലൻസ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയിൽ നഴ്സിന്റെയും ലൈസൻസ് സസ്പെൻഡ് ചെയ്യും. അഡി. ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കറും സംഘവും അപകട സ്ഥലം സന്ദർശിച്ചു.  ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു (36) ആണ് മരിച്ചത്. ഷിബുവിന്റെ മകൾ പരുക്കേറ്റ് ചികിത്സയിലാണ്. കട്ടപ്പനയിൽനിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്. അപകടമുണ്ടായ സമയം ആംബുലൻസ് ഓടിച്ചിരുന്നത്…

Read More