
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
സംസ്ഥാനത്ത് 30 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പത്തിൽ നിന്നും 12 ലേക്ക് യു.ഡി.എഫിൻറെ സീറ്റ് വർധിച്ചു. കൂടാതെ യു.ഡി.എഫിന് രണ്ട് സീറ്റ് വർധിച്ചപ്പോൾ എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ കുറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലവുമെന്നും സതീശൻ വ്യക്തമാക്കി. ഇതുവരെ നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം യു.ഡി.എഫിന് സീറ്റുകൾ വർധിച്ചിട്ടുണ്ട്. തുടർച്ചയായ ഈ വിജയങ്ങൾ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന…