ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി; എന്നാൽ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് വത്തിക്കാൻ

കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാൽ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. കുറഞ്ഞ അളവിലാണെങ്കിലും മാർപാപ്പയ്ക്ക് ഇപ്പോഴും ഓക്‌സിജൻ നൽകുന്നുണ്ട്. നേരിയ വൃക്ക തകരാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ പറയുന്നത്. മാർപാപ്പ സാധാരണഗതിയിൽ ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി മുറിയിൽ എഴുന്നേറ്റു നടക്കാൻ കഴിയുന്നുണ്ടെന്നും ഒരു വത്തിക്കാൻ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ജോലി പുനരാരംഭിച്ചു. വൈകുന്നേരം ഗാസയിലെ കത്തോലിക്കാ ഇടവകയിലേക്ക് ഒരു…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരം; അപകടനില ​തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അപകടനില ​തരണം ചെയ്തിട്ടില്ലെന്നും കഴിഞ്ഞദിവസത്തേതിനേക്കാൾ നില വഷളായതായും വത്തിക്കാൻ അറിയിച്ചു. മാർപാപ്പയ്ക്ക് ആസ്മയുടെ ഭാഗമായി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഉയർന്ന അളവിൽ ഓക്സിജൻ നൽകേണ്ടി വന്നുവെന്നും മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. പിതാവിന്റെ നില ഗുരുതരമായി തുടരുന്നുവെന്നും കഴിഞ്ഞദിവസം വിശദീകരിച്ചതുപോലെ, പോപ്പ് അപകടനില തരണം ചെയ്തിട്ടില്ലെന്നും വത്തിക്കാൻ അറിയിച്ചു. മാത്രമല്ല രക്തപരിശോധനയിൽ വിളർച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്‌ലെറ്റ്‌പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തിൽ തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി. ശ്വാസകോശത്തിൽ കടുത്ത…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണം

കഴിഞ്ഞ ആഴ്ചമുതൽ ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില ​സങ്കീർണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചെന്നും സ്ഥിതി സങ്കീർണമായെന്നുമാണ് വത്തിക്കാൻ അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായ 88-കാരനായ ഫ്രാൻസിസ് മാർപാപ്പയെ ഫെബ്രുവരി 14-നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാൻ പരിശോധനയിലാണു ഗുരുതരമായ ന്യുമോണിയ ഉണ്ടെന്ന കാര്യം കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ നിലവിൽ പുരോ​ഗമിക്കുകയാണ്. തനിക്കുവേണ്ടി പ്രാർഥിക്കാൻ മാർപാപ്പ അഭ്യർഥിച്ചു. ആശുപത്രിക്ക് മുൻപിൽ ആയിരങ്ങൾ അദ്ദേഹത്തിനായി…

Read More

മാർപ്പാപ്പയെ സന്ദർശിക്കും; ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് തിരിച്ചു

ആർച്ച് ബിഷപ്പ് ജോർജ് കൂവക്കാട്ടിലിനെ കർദിനാളായി വാഴിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘം വത്തിക്കാനിലേക്ക് യാത്ര പുറപ്പെട്ടു. രാവിലെ ദില്ലി വിമാനത്താവളത്തിൽ നിന്ന് ഏഴം​ഗ സംഘം യാത്ര തിരിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ ആന്റണി, ടോം വടക്കൻ, കൊടിക്കുന്നിൽ സുരേഷ് എംപി, അനൂപ് ആന്റണി, രാജ്യസഭാ എംപി സത്നം സിങ്, എന്നിവരും ഉണ്ട്. വത്തിക്കാനിൽ എത്തുന്ന സംഘം മാർപാപ്പയെയും കാണുന്നുണ്ട്.  എല്ലാ ഇന്ത്യക്കാരുടെയും, എല്ലാ ക്രിസ്ത്യൻ…

Read More

​ഗാസയിലെ കൂട്ടക്കൊല നിർത്തണമെന്ന് ഇസ്രായേലിനോട് വത്തിക്കാൻ

​ഗാസയിലെ കൂട്ടക്കൊല നിർത്തണമെന്ന് ഇസ്രായേലിനോട് വത്തിക്കാൻ. 30,000 പേർ മരിച്ചെന്നും ഇസ്രായേലിനോട് യുദ്ധം നിർത്താൻ എല്ലാവരും ഒരുപോലെ ആവശ്യപ്പെടുകയാണെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. കാര്യങ്ങൾ ഇതുപോലെ തുടരാനാവില്ല. ഗസ്സ പ്രശ്നം പരിഹരിക്കാൻ മറ്റ് വഴികൾ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്‌ടോബർ 7ന് നടന്ന കാര്യങ്ങളെ തങ്ങൾ തീർത്തും അപലപിക്കുന്നുവെന്നും എന്നാൽ, ഇതിനോട് ആനുപാതികമായി മാത്രമേ ഇസ്രായേൽ പ്രതിരോധിക്കാവൂ എന്നും കർദിനാൾ ചൂണ്ടിക്കാട്ടി.

Read More