
സൗദി അറേബ്യയിൽ വിനോദസഞ്ചാരികൾക്ക് വാറ്റ് ഇളവ് പ്രാബല്യത്തിൽ വന്നു
റിയാദ്: സൗദി അറേബ്യ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ ഇനി മുതൽ താമസത്തിനിടയിൽ സാധനങ്ങൾക്കും സേവനങ്ങൾക്കും നൽകുന്ന 15 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) റീഫണ്ടിന് അർഹരായിരിക്കും. പുതിയ വാറ്റ് ഇളവ് ഏപ്രിൽ 18 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് സുഗമമാക്കുന്നതിനായി സകാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വാറ്റ് നിയന്ത്രണത്തിൽ ഭേദഗതികൾ പ്രഖ്യാപിച്ചു. പുതുക്കിയ ചട്ടങ്ങൾ അനുസരിച്ച്, അംഗീകൃത സേവന ദാതാക്കളിൽ നിന്നുള്ള യോഗ്യമായ ടൂറിസ്റ്റ് വാങ്ങലുകൾക്ക് വാറ്റ് നിരക്ക് പൂജ്യം ശതമാനമായിരിക്കും. തുടർന്ന് വിനോദസഞ്ചാരികൾ സൗദി…