ബില്ല് അടച്ചില്ല; വൈക്കത്ത് മോട്ടോർ വാഹന ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിന്‍റെ വൈക്കത്തെ സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് ആരോപിച്ചാണ് ഫ്യൂസ് ഊരിയത്. ഇന്ന് രാവിലെ വൈക്കം കെഎസ്ഇബി അധികൃതരെത്തിയാണ് ഫ്യൂസ് ഊരിയത്. ഇതോടെ ഓഫീസിലെ പ്രവർത്തനങ്ങൾ നിലച്ചു. ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർ ഇരുട്ടിലായി. അതേസമയം ബില്ലടച്ചിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read More

വൈക്കത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം; ഒരാഴ്ചത്തെ പഴക്കം

വൈക്കം വെള്ളൂർ ഇറുമ്പയത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇറുമ്പയം ശാരദവിലാസം വീട്ടിലാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാണ്ട് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് വിവരം. വയോധിക ദമ്പതികളും മകനുമാണ് വീട്ടിൽ താമസിക്കുന്നത്.  ദമ്പതികൾ ബന്ധുവീട്ടിൽ പോയി തിരികെ എത്തിയപ്പോഴാണ് മൃതദേഹം വീടിന്റെ തിണ്ണയിൽ കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. ഇവരുടെ മകന്റേതു തന്നെയാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മകൻ ആരോടും അധികം സംസാരിക്കാറില്ലെന്നും തങ്ങളെ പോലും ഫോൺ ചെയ്യാറില്ലെന്നുമാണ് മാതാപിതാക്കൾ പറഞ്ഞത്.

Read More