ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ഫൈ​ന​ൽ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ

 ക്രി​ക്ക​റ്റ്​ ആ​വേ​ശം വാ​നോ​ള​മു​യ​രു​ന്ന ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി 2025 ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്​ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യൊ​രു​ക്കി ദു​ബൈ അ​ധി​കൃ​ത​ർ. ദു​ബൈ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡു​മാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ക​ളി​ക്കാ​ർ​ക്കും ആ​രാ​ധ​ക​ർ​ക്കും സു​ര​ക്ഷി​ത​വും മി​ക​ച്ച​തു​മാ​യ ക​ളി​യ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ദു​ബൈ ഇ​വ​ന്റ് സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി (ഇ.​എ​സ്.​സി) പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച ദു​ബൈ പൊ​ലീ​സ് ഓ​ഫി​സേ​ഴ്‌​സ് ക്ല​ബി​ൽ ഓ​പ​റേ​ഷ​ൻ​സ് അ​ഫ​യേ​ഴ്‌​സ് അ​സി​സ്റ്റ​ന്റ് ക​മാ​ൻ​ഡ​ന്റ് മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ലി അ​ൽ ഗൈ​തി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ…

Read More

ക​റാ​മ​യി​ൽ റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം

റ​മ​ദാ​നി​ൽ മ​ല​യാ​ളി​ക​ള​ട​ക്കം ആ​യി​ര​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​റു​ള്ള റ​മ​ദാ​ൻ സ്ട്രീ​റ്റ് ഫു​ഡ് ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. 55ലേ​റെ റ​സ്റ്റാ​റ​ന്‍റു​ക​ളാ​ണ്​ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഫെ​സ്റ്റി​വ​ലി​ൽ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ദി​വ​സം​ത​ന്നെ നി​ര​വ​ധി പേ​രാ​ണ്​ വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ തേ​ടി ക​റാ​മ​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. മൂ​ന്നാ​മ​ത്​ എ​ഡി​ഷ​ൻ മാ​ർ​ച്ച്​ 23 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന​താ​ണ്. ഫെ​സ്റ്റി​വ​ലി​നെ സ്വാ​ഗ​തം ചെ​യ്ത്​ ക​റാ​മ​യി​ൽ വ​ലി​യ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളും മ​റ്റും അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ങ്ങ​ളി​ൽ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്കി​യ ‘റ​മ​ദാ​ൻ സ്ട്രീ​റ്റ്​ ഫു​ഡ്​ ഫെ​സ്റ്റി​വ​ൽ’ വ​ൻ വി​ജ​യ​മാ​യി​രു​ന്നു. യു.​എ.​ഇ​യി​ലെ മ​റ്റു എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നും…

Read More

യുഎഇയിൽ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്ത് ഈ വാരാന്ത്യത്തിൽ അന്തരീക്ഷതാപനിലയിൽ ഏറ്റക്കുറച്ചിൽ രേഖപ്പെടുത്തുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം മാർച്ച് 7, 8 ദിനങ്ങളിൽ അന്തരീക്ഷ താപനില ഉയരാനിടയുണ്ട്. എന്നാൽ മാർച്ച് 9, 10 എന്നീ ദിനങ്ങളിൽ യു എ ഇയുടെ പടിഞ്ഞാറൻ തീരമേഖലകളിൽ അന്തരീക്ഷ താപനില കുറയുന്നതാണ്. യു എ ഇയുടെ പടിഞ്ഞാറൻ മേഖലകളിലും, തീരപ്രദേശങ്ങളിലും, ദ്വീപുകളിലും മാർച്ച് 9, 10 എന്നീ ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം തീരപ്രദേശങ്ങളിൽ മണിക്കൂറിൽ…

Read More

അബുദാബിയിൽ കൂടുതൽ വൈദ്യുത ബസ് സർവീസ് ആരംഭിച്ചു

അബുദാബി സായിദ് ദ ഫസ്റ്റ് സ്ട്രീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നാല് വൈദ്യുതബസുകൾ സർവീസാരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐ.ടി.സി.) അധികൃതർ അറിയിച്ചു. പ്രദേശത്തെ വർധിച്ചുവരുന്ന യാത്രാ ആവശ്യകതകൾ നിറവേറ്റുകയാണ് ലക്ഷ്യം. സാധാരണബസുകളിൽനിന്ന് വ്യത്യസ്തമായി 30 മീറ്റർ നീളമുള്ള പുതിയബസുകൾക്ക് 200 യാത്രക്കാരെവരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. പൊതുഗതാഗത സേവനത്തിനായുള്ള കാത്തിരിപ്പുസമയം കുറയ്ക്കാനും ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനും സർവീസുകൾക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. തിരക്കേറിയസമയങ്ങളിൽ ഓരോ അരമണിക്കൂറിലും അല്ലാത്തപ്പോൾ ഒരുമണിക്കൂർ ഇടവേളകളിലും സർവീസുകൾ ലഭ്യമാക്കും. അൽ റീം മാളിൽനിന്ന് ആരംഭിക്കുന്ന സർവീസ്…

Read More

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. എ. മുഹമ്മദ് റിനാഷ്, പി.വി. മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അറിയിച്ചു. കൊലപാതക കുറ്റത്തിനാണു വധശിക്ഷ നടപ്പാക്കിയത്. സംസ്കാരത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും കുടുംബങ്ങൾക്ക് സൗകര്യം ഒരുക്കും. സാധ്യമായ എല്ലാ നിയമസഹായവും നൽകിയിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Read More

യുഎഇയിലെ റാസൽഖൈമയിലേക്ക് നേരിട്ട് സർവീസുകൾ ആരംഭച്ച് ഇൻഡിഗോ

യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ് പുതിയ സര്‍വീസ്. പുതിയ സര്‍വീസുകള്‍ കൂടിയാകുമ്പോള്‍ ഇന്‍ഡിഗോയുടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും. ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ…

Read More

ഷാർജയിൽ വാഹന നമ്പർ പ്ലേറ്റിന് പുതിയ രൂപം

ഷാർജയിലെ വാഹനങ്ങളുടെ നമ്പർപ്ലേറ്റുകൾക്ക് ഇനി പുതിയ രൂപം. മാർച്ച് മൂന്നു മുതൽ വാഹന ഉടമകൾക്ക് പഴയ നമ്പർപ്ലേറ്റുകൾ മാറ്റി പുതിയ രൂപത്തിലുള്ള നമ്പർപ്ലേറ്റുകൾ ഘടിപ്പിക്കാം. സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ആധുനിക സൗന്ദര്യശാസ്ത്രവും നൂതന മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ നമ്പർപ്ലേറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ അമീർ പറഞ്ഞു. എമിറേറ്റിലുടനീളമുള്ള എല്ലാ സർവിസ് സെൻററുകളിലും ഇതിനായുള്ള സൗകര്യം ലഭ്യമാകും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്…

Read More

യു.എ.ഇയിൽ ഇന്ധന വിലയിൽ നേരിയ കുറവ്

ദുബൈയിൽ മാർച്ചിലെ പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്. കഴിഞ്ഞ മാസം നേരിയ വർധനവ് രേഖപ്പെടുത്തിയ വിലയാണ് കുറഞ്ഞത്. സൂപ്പർ പെട്രോളിൻറെ പുതുക്കിയ വില ലിറ്ററിന് 2.73ദിർഹമാണ്. കഴിഞ്ഞ മാസമിത് 2.74ദിർഹമായിരുന്നു. പെട്രോൾ സ്‌പെഷ്യൽ 2.61ദിർഹം (ഫെബ്രുവരിയിൽ 2.63), ഇ പ്ലസിന് 2.54ദിർഹം (ഫെബ്രുവരിയിൽ 2.55), ഡീസലിന് 2.77ദിർഹം (ഫെബ്രുവരിയിൽ 2.82) എന്നിങ്ങനെയാണ് നിരക്ക്. ഇന്ധന വിലനിർണയ കമ്മിറ്റിയാണ് എല്ലാ മാസവും നിരക്ക് സംബന്ധിച്ച അറിയിപ്പ് പുറത്തുവിടുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില അടിസ്ഥാനമാക്കിയാണ് യു.എ.ഇ…

Read More

സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്; സലാമ പ്ലാറ്റ്ഫോം വഴി 2 മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം

പേപ്പർ വർക്കുകൾ ഒഴിവാക്കി സെക്കൻഡുകൾക്കുകള്ളിൽ വിസ പുതുക്കാവുന്ന എ.ഐ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അവതരിപ്പിച്ച സലാമ പ്ലാറ്റ്ഫോം വഴി രണ്ട് മിനിട്ടിനുള്ളിൽ മുഴുവൻ നടപടികളും പൂർത്തീകരിക്കാം. ഡിജിറ്റൽ പരിവർത്തനത്തിന്റെയും ​ഗവൺമെന്റ് സേവനങ്ങൾ കൂടുതൽ സ്മാർട്ട് ആക്കുന്നതിന്റെയും ദുബൈയുടെ പ്രതിബദ്ധതയുടെ ഭാ​ഗമായാണ് പുതിയ പ്ലാറ്റ്ഫോം ആവിഷ്കരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്താൽ, ആരുടെയൊക്കെ പേരിൽ വിസ നൽകിയിട്ടുണ്ടോ ആ വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

Read More

മാതാപിതാക്കളുടെ എതിർപ്പ് ഇനി പരിഗണിക്കില്ല; 18 തികഞ്ഞാൽ ഇഷ്ടവിവാഹം: നിയമഭേദഗതിയുമായി യുഎഇ

18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു ജീവിതപങ്കാളിയെ സ്വയം തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന വ്യക്തി നിയമ ഭേദഗതി യുഎഇയിൽ ഏപ്രിൽ 15ന് നിലവിൽ വരും. പുതിയ നിയമപ്രകാരം മാതാപിതാക്കൾ എതിർത്താലും ഇനി പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ കോടതി മുഖേന വിവാഹം കഴിക്കാം. പങ്കാളികൾ തമ്മിൽ 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം റജിസ്റ്റർ ചെയ്യാൻ കഴിയൂ. വിവാഹത്തിന് അന്തിമ രൂപം നൽകിയ ശേഷം പിൻമാറിയാൽ പരസ്പരം നൽകിയ സമ്മാനങ്ങൾ വീണ്ടെടുക്കാം.  വിവാഹ മോചന കേസുകളിൽ കുട്ടികളുടെ കസ്റ്റഡി പ്രായം 18…

Read More