
വ്യാജ ബോംബ് ഭീഷണിയിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രത; ഉറവിടം കണ്ടെത്താനാകാതെ പൊലീസ്
വ്യാജ ബോംബ് ഭീഷണികളിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രത തുടരുന്നു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വിമാനത്താവളം, തമ്പാനൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്നലെ ഇമെയിൽ മുഖേന ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. തുടർന്നും പൊലീസും സുരക്ഷാ ഏജൻസികളും വ്യാപക പരിശോധന നടത്തി.തലസ്ഥാനത്തെ മൂന്നു നക്ഷത്ര ഹോട്ടലുകൾക്കും ബോംബ് ഭീഷണിയുണ്ടായി. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടൽ ഹിൽട്ടൻ, ഗോകുലം ഗ്രാന്റ്‌സിന്റെ ആക്കുളത്തെയും കോവളത്തെയും ഹോട്ടലുകൾ എന്നിവിടങ്ങളിലും ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. തുമ്പ, കോവളം പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധനകൾ…