തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതിൽ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ യുവതിക്ക് ചികിത്സ നിഷേധിച്ചതിൽ അന്വേഷണത്തിന് മുഖ്യമന്ത്രി നിർദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറോട് അന്വേഷിച്ച് നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസം 28നായിരുന്നു വാഹനാപകടത്തിൽ പരിക്കേറ്റുവന്ന യുവതിക്ക് ചികിത്സ നിഷേധിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി യൂത്ത് ലീ​ഗ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. വിഷയത്തിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ നേരത്തെ മലപ്പുറം ഡിഎംഒയോട് വിശദീകരണം തേടിയിരുന്നു. പരിക്കേറ്റെത്തി അരമണിക്കൂറോളം…

Read More

തിരുവനന്തപുരത്തെ കൂട്ടക്കൊല; പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും

തലസ്ഥാനത്തെ കൂട്ടക്കൊല കേസിലെ പ്രതി അഫാൻ്റെ ചികിത്സയ്ക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മരുന്ന്, മാനസികാരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സംഘം പരിശോധിക്കും. ഒരു മാസമായി മദ്യപിക്കാറുണ്ടായിരുന്നെന്ന് പ്രതി ഡോക്ടർമാരോട് പറ‍ഞ്ഞു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും പ്രതി പറയുന്നു. അതേസമയം, അഫാൻ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ മാനസിക നിലയും പരിശോധിക്കും. ബന്ധുക്കളും കാമുകിയുമടക്കം അഞ്ച് പേരെയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ്…

Read More

‘വാഹനാപകടത്തിൽപ്പെടുന്നവർക്ക് 7 ദിവസത്തെ സൗജന്യ ചികിത്സ’; പദ്ധതി പ്രഖ്യാപിച്ച് നിതിൻ ​ഗഡ്കരി

 വാ​ഹനാകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.  അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച്  24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക. ഹിറ്റ് ആൻഡ് റൺ കേസുകളിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും നൽകുമെന്നും അ​ദ്ദേഹം പറഞ്ഞു. …

Read More

മുഖത്തെ മെലാസ്മ: കറുത്ത കുത്തായി പിന്നീട് വലുതായി വരും; ഇ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

സ്ത്രീകൾക്കും പുരുഷന്മാർക്കും കവിൾ ഭാഗത്തും കണ്ണിന്റെ ഇരുവശത്തുമെല്ലാം കാണപ്പെടുന്ന ഒന്നാണ് കറുത്ത പാടുകൾ. ഇത് പലരുടെയും ആത്മവിശ്വാസത്തെയും ബാധിക്കാറുണ്ട്. കെമിക്കൽ പീൽ ചെയ്താൽ ഇതിനു ചെറിയൊരു ആശ്വാസം കിട്ടുമെങ്കിലും പിന്നീട് അത് വീണ്ടും വരും. കരിമംഗല്യം എന്ന് വിളിക്കുന്ന ഇത് മെലാസ്മ എന്ന പേരിൽ അറിയപ്പെടുന്നു. നമ്മുടെ ചർമത്തിലെ കോശങ്ങളിൽ മെലാനിൻ എന്ന ഘടകം കൂടുതൽ ഉണ്ടാകുമ്പോഴാണ് ഇതുണ്ടാകുന്നത്. അമിതവണ്ണമുണ്ടെങ്കിലോ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടെങ്കിലോ ഇത്തരം അവസ്ഥയുണ്ടാകും. ചെറിയ കറുത്ത കുത്തായി പിന്നീട് ഇത് വലുതായി വരുന്നു….

Read More

ജയിലിൽ നടൻ ദർശന് വിഐപി പരിഗണന; തങ്ങൾക്കും വേണമെന്ന് മറ്റു തടവുകാർ, പ്രതിഷേധം

നടൻ ദർശന് ജയിലിൽ വിഐപി പരിഗണന നൽകിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ, സമാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് മറ്റു ജയിലുകളിൽ തടവുകാരുടെ പ്രതിഷേധം. ആരാധകനെ കൊലപ്പെടുത്തിയ കേസിൽ വിചാരണത്തടവിലുള്ള ദർശൻ പുൽത്തകിടിയിൽ സിഗരറ്റും വലിച്ച് കാപ്പി കപ്പുമായി ഇരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലാണിത്. ശിവമൊഗ്ഗ സെൻട്രൽ ജയിലിൽ 778 തടവുകാരാണ് പ്രഭാതഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. ബെളഗാവിയിലെ ഹിൻഡാൽഗ ജയിലിലും അഞ്ഞൂറിലേറെ തടവുകാർ ദർശനു നൽകുന്ന സൗകര്യങ്ങൾ വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. അധികൃതർ ഏറെ പണിപ്പെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്….

Read More

നിപ വൈറസ് ബാധയെന്ന് സംശയം: കോഴിക്കോട് പതിനാലുകാരന്റെ സ്രവം പരിശോധനക്ക് അയക്കും

കോഴിക്കോട് ചികിത്സയിൽ കഴിയുന്ന പതിനാലുകാരന് നിപ വൈറസ് ബാധയെന്ന് സംശയം. പെരിന്തൽമണ്ണ സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ നില നിലവിൽ തൃപ്തികരമെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.

Read More

ഖത്തറിൽ ചികിത്സയിലുള്ള പലസ്തീനികളെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി

ഇ​സ്രാ​യേ​ലി​ന്റെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഗു​ര​ത​ര പ​രി​ക്കേ​റ്റ് ഖ​ത്ത​റി​ൽ ചി​കി​ത്സ​യി​ലു​ള്ള പ​ല​സ്തീ​നി​ക​ളെ ഖ​ത്ത​ർ പ്ര​ധാ​ന​മ​​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഒ​രു കാ​ൽ ന​ഷ്ട​പ്പെ​ട്ട പ​ല​സ്തീ​നി ബാ​ല​ൻ ബ​ഹാ അ​ബൂ ഖാ​ദി​ഫി​നെ ചേ​ർ​ത്തു​നി​ർ​ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു ‘‘ഒ​രു കാ​ൽ ന​ഷ്ട​മാ​യി​ട്ടും മാ​താ​വി​നെ ഇ​​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല​പ്പെ​ടു​ത്തി​യി​ട്ടും ഇ​വ​ന് പ്ര​തീ​ക്ഷ ന​ഷ്ട​മാ​യി​ട്ടി​ല്ല. പ​ല​സ്തീ​നി​ക​ൾ ഹീ​റോ​ക​ളാ​ണ്. ഞ​ങ്ങ​ള​വ​രെ ബ​ഹു​മാ​നി​ക്കു​ന്നു. ചി​കി​ത്സ ഉ​ൾ​പ്പെ​ടെ അ​വ​ർ​ക്കു​വേ​ണ്ടി ചെ​യ്യാ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.’’. 1500 പ​ല​സ്തീ​നി​ക​ളാ​ണ്…

Read More

ഗസയിലെ 50,000ലധികം കുട്ടികള്‍ക്ക് പോഷാകാഹാര കുറവ്; അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍

ഇസ്രായേല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിൽ പട്ടിണിയിലായ ഗസയിലെ 50,000 കുട്ടികള്‍ക്ക് പോഷകാഹാര കുറവിന് അടിയന്തര ചികിത്സ വേണമെന്ന് യുഎന്‍ മുന്നറിയിപ്പ്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള യു.എന്‍ ഏജന്‍സി, ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേല്‍ നടപടികള്‍ മൂലം ഗസയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ഏജന്‍സി അറിയിച്ചു. ജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍, വിനാശകരമായ സാഹചര്യമാണ് പ്രദേശത്ത് നിലനില്‍ക്കുന്നതെന്നും യു.എന്‍ ഏജന്‍സി കൂട്ടിച്ചേര്‍ത്തു. ഗസയിലേക്ക് സഹായമെത്തിക്കുന്നതില്‍ മാത്രമല്ല, അത് വിതരണം ചെയ്യുന്നതിലും…

Read More

ഗാസയിലെ പരിക്കേറ്റ കുട്ടികള്‍ക്ക് ചികിത്സ നല്‍കുമെന്ന് കൊളംബിയ

ഗാസയിൽ ഇസ്രായേല്‍ ആക്രമണത്തിനിടെ പരിക്കേറ്റ കുട്ടികള്‍ക്ക് കൊളംബിയ ചികിത്സയൊരുക്കും. കൊളംബിയന്‍ സൈനിക ആശുപത്രിയാണ് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ കുട്ടികളെ അവരുടെ കുടുംബത്തോടൊപ്പം കൊളംബിയയിലേക്ക് കൊണ്ടുപോകുമെന്ന് ബഹുമുഖകാര്യ മന്ത്രി എലിസബത്ത് ടൈലര്‍ ജെയ് പറഞ്ഞു. അതേസമയം, എത്ര കുട്ടികളെ കൊണ്ടുപോകും, എത്രകാലം ചികിത്സ നല്‍കും തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. സൈനിക ഡോക്ടര്‍മാരാകും പലസ്തീൻ കുട്ടികളെ ചികിത്സിക്കുക. കൊളംബിയയിലെ ആഭ്യന്തര യുദ്ധത്തിനിടെയുള്ള ഡോക്ടര്‍മാരുടെ അനുഭവസമ്പത്ത് ചികിത്സക്ക് സഹായകമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ യു.എ.ഇ,…

Read More

‘ചികിത്സയിൽ ഒരു കാരണവശാലും വീഴ്ച ഉണ്ടാകാൻ പാടില്ല’ ; കർശന നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

ചികിത്സാകാര്യത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാവാൻ പാടില്ലെന്ന് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. രോഗികളോട് ഇടപെടുമ്പോൾ എല്ലാ കാര്യങ്ങളുംശ്രദ്ധിക്കണം. സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടിയുണ്ടാവുമെന്നും ആലപ്പുഴ-കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Read More