
വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി കെഎസ്‌ആർടിസിയുടെ കിടിലൻ ഉല്ലാസയാത്ര; അതും 200രൂപയ്‌ക്ക്
വനിതാ ദിനത്തിൽ സ്‌ത്രീകൾക്ക് മാത്രമായി സ്‌പെഷ്യൽ ട്രിപ്പുകളൊരുക്കി കെഎസ്‌ആർടിസി. മാർച്ച് എട്ടിന് (നാളെ) കോഴിക്കോട് നഗരം ചുറ്റിക്കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഉച്ചയ്‌ക്ക് ഒരു മണിക്ക് ആരംഭിച്ച് രാത്രി എട്ട് മണിയ്‌ക്ക് അവസാനിക്കുന്ന രീതിയിലാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഒരാൾക്ക് വെറും 200 രൂപ മാത്രമാണ് നിരക്ക്. പ്ലാനറ്റോറിയം, പഴശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ സ്‌ക്വയർ എന്നീ സ്ഥലങ്ങളാണ് പ്രധാനമായും സന്ദർശിക്കുക. കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്‌ക്കൽ ബീച്ച്,…