ഡല്‍ഹിയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാലും ബിജെപി തന്നെ ജയിക്കുമായിരുന്നുവെന്ന് അഭിഷേക് ബാനർജി

ഡല്‍ഹിയിൽ ആം ആദ്മി കോൺഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചാലും ബിജെപി തന്നെ ജയിക്കുമായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജി. സഖ്യമായിരുന്നെങ്കിൽ കുറഞ്ഞത് നാലോ അഞ്ചോ സീറ്റുകളിൽ വ്യത്യാസമുണ്ടാകുമെന്നല്ലാതെ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡയമണ്ട് ഹാർബർ മണ്ഡലത്തിൻ്റെ ഭാഗമായ സൗത്ത് 24 പർഗാനാസ് ജില്ലയിലെ സത്ഗാച്ചിയയിലെ സെബാശ്രേ ഹെൽത്ത് ക്യാമ്പ് സന്ദർശിച്ചപ്പോൾ, എഎപിയും കോൺഗ്രസും സഖ്യത്തിലായിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം….

Read More

തൃണമൂല്‍ കോണ്‍ഗ്രസിനെ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണ്; അൻവറിനെതിരെ പൊട്ടിത്തെറിച്ച് ടിഎംസി സംസ്ഥാന പ്രസിഡന്‍റ്

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായ പി.വി അൻവറിനെതിരെ തുറന്നടിച്ച് ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂല്‍ കോണ്‍ഗ്രസ് അൻവറിന്‍റെ തറവാട്ടു സ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്‍റ് സി ജി ഉണ്ണി തുറന്നടിച്ചു. പി.വി അൻവറിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സംസ്ഥാന വിഭാഗം രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ അൻവര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങള്‍ വിളിക്കുകയാണെന്നും  സി ജി ഉണ്ണി പറഞ്ഞു. ഇല്ലാ കഥകള്‍  പറഞ്ഞ് ആളാവാനാണ് അൻവറിന്‍റെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാൻ…

Read More

ബിജെപിയുമായി സഹകരിക്കില്ല; ഇനി തൃണമൂലിലേക്കെന്ന് പി.വി അൻവർ

ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം പിണറായി വിജയൻ തകർത്തുവെന്നും ഇനി  തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും പി വി അൻവർ. തൃണമൂലുമായുളള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബിഎസ്പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണെന്നും അൻവർ പ്രതികരിച്ചു. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെ പിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലുമില്ല. മുസ്ലിം ലീഗ് വഴി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശൻ എതിർക്കുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അൻവർ ഡൽഹിയിൽ പ്രതികരിച്ചു. 

Read More

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാൻ ബിജെപി എംപിമാർ; വെളിപ്പെടുത്തവുമായി തൃണമൂൽ കോൺഗ്രസ്

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ പിന്തുണയ്ക്കാമെന്ന് ഏതാനും ബിജെപി എംപിമാർ അറിയിച്ചിരുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തിലാണ് അഭിഷേക് ബാനർജി ഇക്കാര്യം അറിയിച്ചത്. ബംഗാളിൽ നിന്നുള്ള മൂന്ന് എംപിമാരാണ്, ഇന്ത്യ സഖ്യ സർക്കാരിനെ പിന്തുണയ്ക്കാൻ സന്നദ്ധത അറിയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസുമായി ശക്തമായ പോരാട്ടം നടന്ന ബംഗാളിൽ ബിജെപിക്ക് 12 എംപിമാരാണ് ഉള്ളത്. തൃണമൂൽ കോൺഗ്രസ് ഇവിടെ 20…

Read More

ബംഗാളിൽ ലീഡുകൾ മാറിമറിയുന്നു; തൃണമൂൽ കോൺഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം

വോട്ടെണ്ണൽ പുരോഗമിക്കവെ പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും (ടിഎംസി) ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം. തപാൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബിജെപി ലീഡ് ചെയ്ത മണ്ഡലങ്ങളിൽ ലീഡുകൾ ഇപ്പോൾ മാറിമറിയുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് പ്രകാരം ബംഗാളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ ടിഎംസി സ്ഥാനാർത്ഥിയും സിറ്റിംഗ് എംപിയുമായ അഭിഷേക് ബാനർജി ഇപ്പോൾ ബിജെപി സ്ഥാനാർത്ഥി അഭിജിത് ദാസിനെക്കാൾ മുന്നിലാണ്. ഹൂഗ്ലിയിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി രചന ബാനർജി ബിജെപി സ്ഥാനാർത്ഥി ലോക്കറ്റ് ചാറ്റർജിയെക്കാൾ…

Read More

ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുമെന്ന് ടി എം സി

ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുമെന്ന് തൃണമൂൽ കോൺഗ്രസ്. സന്ദേശ്ഖലിയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ച് പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ ശുപാർശ ചെയ്തിരുന്നു. ഇതിനെതിരെയാണ് നിലവിൽ തൃണമൂൽ പരാതി നൽകാനൊരുങ്ങുന്നത്. രേഖ ശർമക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്ന് പശ്ചിമ ബംഗാൾ മന്ത്രിയും ടി എം സി വക്താവുമായ ശശി പഞ്ജ പറഞ്ഞു. സന്ദേശ്ഖലിയിലെ ചില വിഡിയോകളും ടി എം സി പങ്കിട്ടുവെന്നും ബി…

Read More

ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ബി ജെ പി സ്ഥാനാർഥിയാക്കിയതിനെ വിമർശിച്ച് പ്രതിപക്ഷം

വനിത ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന മുൻ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിനെ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെ വിമർശിച്ച് പ്രതിപക്ഷം രം​ഗത്ത്. വനിത ഗുസ്തി താരങ്ങളിൽ നിന്നും ലൈംഗികാതിക്രമ പരാതി നേരിടുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അദ്ദേഹത്തിന്റെ മകന് ടിക്കറ്റ് സമ്മാനിച്ച്കൊണ്ട് ബി.ജെ.പി അംഗീകരിച്ചിരിക്കുകയാണെന്നാമ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ വിമർശനം. അതിരുകളില്ലാത്ത അധികാര ആഗ്രഹം മാത്രമുള്ള വ്യക്തി നയിക്കുന്ന ധാർമികത ഇല്ലാത്ത പാർട്ടിയാണ് ബി.ജെ.പിയെന്നും…

Read More

ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാൾ ഡി.ജി.പിയെയും നീക്കി തെരഞ്ഞെടുപ്പ് കമീഷൻ; കമീഷനെ ബി.ജെ.പി വിലക്കു വാങ്ങിയെന്ന് തൃണമൂൽ കോൺഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും പശ്ചിമ ബംഗാൾ ഡി.ജി.പിയെയും നീക്കി തെരഞ്ഞെടുപ്പ് കമീഷൻ. ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് നീക്കിയത്. പശ്ചിമ ബംഗാൾ ഡി.ജി.പി രാജീവ് കുമാറിനും സ്ഥാന ചലനമുണ്ടായി. കൂടാതെ, മിസോറം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ജനറൽ അഡ്മിനിസ്ട്രേറ്റീവ് ഡിപാർട്മെന്റ് സെക്രട്ടറിമാരെയും മാറ്റി. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായി നടത്താനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണ് വിശദീകരണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ മൂന്ന് വർഷം…

Read More

ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്

പശ്ചിമബംഗാളിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ സെക്സ് റാക്കറ്റ്. ഹൗറയിലെ ഹോട്ടൽ കേന്ദ്രീകരിച്ചാണ് സെക്സ് റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സബ്യസാചി ഘോഷ് ഉൾപ്പടെയുള്ള 11 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്‌. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെ ആറ് ഇരകളെയാണ് ഹോട്ടലിൽ നിന്നും രക്ഷപ്പെടുത്തിയത്. ഈ അറസ്റ്റ് സംബന്ധിച്ച വാർത്തകൾ പുറത്ത് വന്നതോടെ സഹോദരിമാരെയല്ല, അവരെ ചൂഷണം ചെയ്യുന്നവരെയാണ് ബി.ജെ.പി സംരക്ഷിക്കുന്നതെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും രം​ഗത്തു വന്നു.

Read More

വെസ്റ്റ് ബംഗാളിൽ ആറ് രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്; ബിജെപി പട്ടിക വൈകുന്നു

വെസ്റ്റ് ബംഗാളിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഡെറിക് ഒബ്രൈൻ, ഡോല സെൻ, സുഖേന്ദു ശേഖർ റെ ,സാകേത് ഗോഖലെ, സമീറുള്‍ ഇസ്ലാം, പ്രകാശ് ചിക് ബരെക് എന്നിവരാണ് സ്ഥാനാർത്ഥികൾ. ഇതിൽ ബംഗള സന്‍സ്‌ക്രിതി മഞ്ച് പ്രസിഡന്റ് ആയ സമീറുല്‍ ഇസ്ലാം, തൃണമൂല്‍ അലിപൂര്‍ദ്വാര്‍ ജില്ലാ പ്രസിഡന്റ് പ്രകാശ് ചിക് ബരൈക്, സാകേത് ഗോഖലെ എന്നിവര്‍ പുതുമുഖങ്ങളാണ്. ഡോളാ സെന്‍, സുശ്മിതാ ദേവ്,ഡെറിക് ഒബ്രിയാൻ, സുഖേന്തു ശേഖര്‍ റായ്, ശാന്താ ഛേത്രി, കോണ്‍ഗ്രസ്…

Read More