തൃശൂർ കൊരട്ടിയിൽ കാറപകടം; രണ്ടു പേർ മരിച്ചു

തൃശൂർ കൊരട്ടിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ) , ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. കാർ മരത്തിലിടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജയ്‌മോനും മകൾ ജോയ്‌നയുമാണ് മരിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തൃശൂരിൽ വാഹനാപകടത്തിൽ അച്ഛനും മകളും മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ) , മകൾ ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; തൃശൂരില്‍ ഓയിൽ കമ്പനിക്ക് തീയിട്ട് ജീവനക്കാരൻ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ജീവനക്കാരൻ ഓയിൽ കമ്പനിക്ക് തീയിട്ടു. തൃശൂർ മുണ്ടൂരിലാണ് സംഭവം നടന്നത്. സംഭവത്തിൽ പെരിങ്ങോട്ടുകര സ്വദേശി ടിറ്റോ തോമസ് പോലീസിൽ കീഴടങ്ങി. ഗൾഫ് പെട്രോൾ കെമിക്കൽസിലെ ഡ്രൈവറായിരുന്നു ഇയാൾ. പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ഇന്ന് പുലർച്ചെയാണ് കമ്പനിക്ക് തീയിട്ടതെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി പേരാമംഗലം മെഡിക്കൽ കോളേജ് പോലീസിൽ കീഴടങ്ങുകയായിരുന്നു.

Read More

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല; ആദിവാസി കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം നടന്ന്. പാണഞ്ചേരി 14-ാം വാർഡിലെ താമരവെള്ളച്ചാൽ സങ്കേതത്തിലെ മലയൻ വീട്ടിൽ പ്രഭാകരൻ (60) ആണ് കൊല്ലപ്പെട്ടത്. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയപ്പോഴാണ് ആന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാലു കിലോമീറ്റർ ഉൾവനത്തിൽ കരടിപാറ തോണിക്കലിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇയാളോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു. കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം…

Read More

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി. അബ്ദുള്‍ഖാദറിനെ തെരഞ്ഞെടുത്തു

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു. ചേലക്കര എംഎൽഎ യു.ആർ പ്രദീപ് അടക്കം 10 പേർ 46 അംഗ ജില്ലാ കമ്മിറ്റിയിൽ പുതുമുഖങ്ങളാണ്. പിഎം അഹമ്മദ്, സി. കെ വിജയൻ, എം.എം വർഗീസ്, ബി.ഡി ദേവസി, മുരളി പെരുനെല്ലി, പി.ആർ വർഗീസ് എന്നിവരുൾപ്പെടെ ആറ് പേരെയാണ് ഒഴിവാക്കിയത്. പാർട്ടി ഫണ്ട് മരവിപ്പിച്ചതുൾപ്പെടെയുള്ള വേട്ടയാടലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അബ്ദുൾഖാദർ മാധ്യമങ്ങളോട് പറഞ്ഞു. 2006 മുതൽ 2021 ഗുരുവായൂർ എംഎൽഎയായിരുന്നു അബ്ദുൽഖാദർ. 1991 മുതൽ…

Read More

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്

തൃശൂർ വേലൂപ്പാടത്ത് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് ദമ്പതികൾക്ക് പരിക്ക്. ടാപ്പിംഗിന് പോയവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുറിയോടത്ത് വീട്ടിൽ അലിയാർ, ഭാര്യ മാഷിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

തൃശൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു ; ആനയുടെ കുത്തേറ്റ് ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

തൃശ്ശൂർ എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്.

Read More

‘സ്വർണക്കപ്പ് നമ്മളെടുത്തൂട്ടാ ഗഡിയെ….’ ; 63മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കപ്പ് നേടി തൃശൂർ , പാലക്കാട് രണ്ടാമത്

63-മത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി. 1003 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 26 വർഷങ്ങൾക്ക് ശേഷമാണ് ജില്ല കലാകിരീടം ചൂടുന്നത്. 1999ലാണ് ജില്ല അവസാനമായി കപ്പുയർത്തിയത്. ഇത് ജില്ലയുടെ അഞ്ചാമത്തെ കിരീടമാണ്. 1996ലും 1994ലും 1970ലുമാണ് തൃശൂർ ജില്ല മുമ്പ് വിജയിച്ചിരുന്നത്.

Read More

സംസ്ഥാന സ്കൂൾ കലോത്സവം ; സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം ,കണ്ണൂരും തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പം

63-മത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ മുന്നിലുള്ളത്. പത്തനംതിട്ട എസ്‌വിജിവി ഹയർ സെക്കന്ററി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂളും 60 പോയിന്റ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. സമയക്രമം പാലിച്ചാണ്…

Read More

തൃശൂരിൽ പത്ത് വയസുകാരനെ പീഡനത്തിനിരയാക്കി ; പ്രതിക്ക് 130 വർഷം തടവും പിഴയും ശിക്ഷ

പത്തു വയസുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 130 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് ചാവക്കാട് അതിവേഗ സ്‌പെഷല്‍ കോടതി. ഒരുമനയൂര്‍ മൂത്തമാവ് മാങ്ങാടി വീട്ടില്‍ സജീവ (56)നെയാണ് ശിക്ഷിച്ചത്. 8,75,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്തപക്ഷം 35 മാസം കൂടി അധികതടവ് അനുഭവിക്കണം.2023 ഏപ്രിലിലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചാവക്കാട് സ്റ്റേഷനില്‍ പരാതി നല്‍കി. ചാവക്കാട് പോലീസ്…

Read More