
പോക്സോ കേസില്‍ കുറ്റാരോപിതനായ അധ്യാപകന് സസ്പെൻഷൻ
കോഴിക്കോട് പോക്സോ കേസില്‍ കുറ്റാരോപിതനായ എല്‍പി എയ്ഡഡ് സ്കൂള്‍ അധ്യാപകനെയും സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന പ്രധാന അധ്യാപികയെയും സ്കൂള്‍ മാനേജര്‍ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുമെന്ന് പോക്സോ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഈ നടപടി. നേരത്തെ അധ്യാപകന് അനുകൂലമായി പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെതിരെ സ്കൂള്‍ മാനേജര്‍ തന്നെയാണ് ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോക്സോ കോടതിയെ സമീപിച്ചത്. ഇരയ്ക്കും മാതാപിതാക്കള്‍ക്കും പരാതിയില്ലാത്തത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കേസില്‍ കഴമ്പില്ലെന്നായിരുന്നു പോലീസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്. പോലീസ്…