കാനഡ, മെക്‌സിക്കോ അധിക തീരുവ നടപ്പാക്കുന്നത് നീട്ടി; തീരുമാനം മാറ്റി ട്രംപ്

കാനഡയേയും മെക്‌സിക്കോയേയും ലക്ഷ്യംവെച്ച് പ്രഖ്യാപിച്ച അധിക തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ 25% വരേയുള്ള തീരുവനയം ഓഹരി വിപണിയെ വലിയ തോതില്‍ ബാധിച്ചിരുന്നു. ഈ സാഹചര്യം പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെ ട്രംപ് തീരുവ പ്രഖ്യാപനം നടപ്പാക്കുന്നത് എപ്രില്‍ രണ്ടു വരെ നീട്ടിവെയ്ക്കുകയായിരുന്നു. തീരുവ നടപ്പാക്കുന്നത് വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവില്‍ വ്യാഴാഴ്ച്ചയാണ് ട്രംപ് ഒപ്പുവെച്ചത്. വിപണയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് തീരുമാനം…

Read More

ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ്; കാനഡ, മെക്സിക്കോ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഏര്‍പ്പെടുത്തി

ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തീരുവ ഒഴിവാക്കണമെങ്കിൽ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്‍റെ തീരുമാനത്തിൽ മറുപടിയുമായി കാനഡ രംഗത്തെത്തി. അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് കാനഡയിൽ അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് വ്യക്തമാക്കിയത്. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക 25ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്…

Read More

ചൈനക്കും കാനഡക്കും മെക്സിക്കോക്കും താരിഫ് ചുമത്തുമെന്ന് ട്രംപ്

പ്രസിഡന്റായി ചുമതലയെടുത്താൽ മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന  തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകൾക്കും തീരുവ ചുമത്തി രാജ്യത്തിന്റെ വലിയ വ്യാപാര പങ്കാളികളെ പ്രതിസന്ധിയിലാക്കുമെന്നും ട്രംപ് അറിയിച്ചു. പിന്നാലെ, ചൈനയും രം​ഗത്തെത്തി. വ്യാപാര യുദ്ധത്തിൽ ആരും വിജയിക്കാൻ പോകുന്നില്ലെന്നും ചൈന മുന്നറിയിപ്പ് നൽകി. ജനുവരി 20-ന്, എൻ്റെ ആദ്യ എക്സിക്യൂട്ടീവ് ഓർഡറുകളിലൊന്നായി, മെക്സിക്കോ, കാനഡ…

Read More