
സിറിയക്കെതിരായ ഇസ്രായേൽ ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു
സിറിയക്കെതിരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. സിറിയൻ പ്രസിഡന്റിന്റെ വസതിക്ക് സമീപം കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. സിറിയയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത, ഐക്യം, പ്രാദേശിക സമഗ്രത എന്നിവക്കുള്ള ബഹ്റൈന്റെ പിന്തുണ ഊന്നിപ്പറഞ്ഞു. സമാധാനത്തിനും സുസ്ഥിര സുരക്ഷയക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങൾക്ക് ബഹ്റൈന്റെ ഐക്യദാർഢ്യവും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.