വഖഫ് ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക ഇടക്കാല ഉത്തരവ്, വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്

ദില്ലി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി നിർണായക ഇടക്കാല ഉത്തരവ് പുറത്തിറക്കി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന ഉത്തരവ്. ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അതല്ലാതാക്കരുത്. വഖഫ് കൗൺസിലിൽ എക്‌സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്സിംങ്ങൾ തന്നെയാകണം എന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, പക്ഷെ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More

ശ്രീനിവാസൻ വധക്കേസ്; പ്രതികളായ18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പ്രതികളായ18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. എൻഐഎ ആണ് സുപ്രിംകോടതിയെ സമീപിച്ചത്. പ്രതികൾക്ക് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവ് ഒരു വർഷം പഴക്കമുള്ളതാണെന്നും വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമുണ്ടെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക, എൻ. കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസിക്ക് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ…

Read More

ശ്രീനിവാസൻ വധക്കേസ്; പ്രതികളായ18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി

ദില്ലി: പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതികളായ 18 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. എൻഐഎ യുടെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് മാരായ അഭയ് എസ് ഓക, എൻകെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്. കേരള ഹൈകോടതി ജാമ്യം അനുവദിച്ച കേസിലെ പ്രതികൾക്ക് വ്യക്തമായ ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുത് എന്നും ആയിരുന്നു എൻഐഎ വാദം. അന്വേഷണ ഏജൻസിക്ക് വേണ്ടി…

Read More

‘ഭാഷ മതമല്ല, ഉറുദു ഹിന്ദിയും മറാത്തിയും പോലെ ഇന്തോ-ആര്യൻ ഭാഷ’; ഉറുദു സൈൻ ബോർഡിനെതിരായ ഹർജി തള്ളി സുപ്രീംകോടതി

ദില്ലി: ഭാഷ മതമല്ലെന്നും ഭാഷ ജനങ്ങളെയും സമൂഹത്തെയും പ്രദേശത്തെയും സംസ്‌കാരത്തെയും പ്രതിനിധീകരിക്കുന്നുവെന്നും സുപ്രീംകോടതി. ഉറുദു സൈൻ ബോർഡുകൾക്കെതിരായ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഉറുദുവിനെ മുസ്ലീങ്ങളുടെ ഭാഷയായി കണക്കാക്കുന്നത് യാഥാർത്ഥ്യത്തിൽ നിന്നും നാനാത്വത്തിലെ ഏകത്വത്തിൽ നിന്നുമുള്ള വ്യതിചലനമാണെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഒരു മുനിസിപ്പൽ കൗൺസിലിൻറെ നെയിം ബോർഡ് ഉറുദുവിൽ എഴുതിയതിനെ ചോദ്യംചെയ്തായിരുന്നു ഹർജി. അകോള ജില്ലയിലെ പാടൂരിലെ മുൻ കൗൺസിലറായ വർഷതായ് സഞ്ജയ് ബഗാഡെയാണ്…

Read More

രാഷ്ട്രപതിക്ക് മുകളിൽ ജുഡീഷ്യറി വന്നാൽ എന്ത് സംഭവിക്കും, അപകടമുണ്ടോ എന്ന് ചർച്ച ചെയ്യണം: പി എസ് ശ്രീധരൻപിള്ള

കോഴിക്കോട്: ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും നിശ്ചിത കാലയളവിൽ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ പരോക്ഷമായി വിമർശിച്ച് ഗോവ ഗവർണർ.പി എസ് ശ്രീധരൻപിള്ള .രാഷ്ട്രപതിക്ക് മുകളിൽ ജുഡീഷ്യറി വന്നാൽ അപകടമുണ്ടോ എന്ന് ചർച്ച ചെയ്യേണ്ടതാണ്.രാഷ്ട്രപതിക്ക് മുകളിൽ ജുഡീഷ്യറി വന്നാൽ എന്ത് സംഭവിക്കും എന്നത് ചർച്ച ചെയ്യപ്പെടണം.ജുഡീഷ്യറിയും ലെജിസ്‌ളേച്ചറും എക്‌സിക്യൂട്ടീവും ലക്ഷ്മണ രേഖ മറികടക്കരുത് എന്ന് ഭരണഘടന നിർമ്മാതാക്കൾ നിശ്ചയിച്ചിരുന്നു..അത് പാളം തെറ്റി മറ്റൊന്നിലേക്ക് കടന്നാൽ ഉണ്ടാകുന്ന അപകടത്തെ കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു ഗവർണർ ഭരണത്തിന് തടയിട്ട് സുപ്രീംകോടതി, നിയമസഭ…

Read More

വഖഫ് ഭേദഗതി നിയമത്തിൽ സുപ്രീംകോടതിയെ സമീപിച്ച് സിഖ് മതവിശ്വാസി

വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച് സിഖ് മതവിശ്വാസി രം​ഗത്ത്. ഗുഡ്ഗാവിലെ ഗുരുദ്വാര സിംഗ് സഭയുടെ പ്രസിഡന്റായ ദയാ സിം​ഗാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. മുസ്ലീങ്ങളല്ലാത്തവർ വഖഫുകളായി സ്വത്തുക്കൾ സമർപ്പിക്കുന്നതിൽ നിന്ന് വിലക്കിയ ഭേദഗതിയെ പ്രത്യേകം എടുത്ത് പരാമർശിച്ച് കൊണ്ടാണ് ഹർജി. മതപരമായ പരിധികൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുള്ള തന്റെ മൗലികാവകാശത്തെ ഭേദഗതികൾ ലംഘിക്കുന്നുവെന്ന് ദയാ സിംഗ് ഹർജിയിൽ പറയുന്നു. ഇത് സിഖ് മൂല്യങ്ങളിൽ അധിഷ്ഠിതവും ഭരണഘടനയാൽ…

Read More

ഏകപക്ഷീയം, മതേതര ധാർമ്മികതയ്ക്ക് വിരുദ്ധം; വഖഫ് ഭേദഗതി നിയമത്തിൽ സുപ്രീംകോടതിയെ സമീപിച്ച് സിഖ് മതവിശ്വാസി

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച് സിഖ് മതവിശ്വാസി. ഗുഡ്ഗാവിലെ ഗുരുദ്വാര സിംഗ് സഭയുടെ പ്രസിഡന്റായ ദയാ സിംഗ് ആണ് സുപ്രീം കോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തത്. മുസ്ലീങ്ങളല്ലാത്തവർ വഖഫുകളായി സ്വത്തുക്കൾ സമർപ്പിക്കുന്നതിൽ നിന്ന് വിലക്കിയ ഭേദഗതിയെ പ്രത്യേകം എടുത്ത് പരാമർശിച്ച് കൊണ്ടായിരുന്നു ഹരജി. മതപരമായ പരിധികൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനുള്ള തന്റെ മൗലികാവകാശത്തെ ഭേദഗതികൾ ലംഘിക്കുന്നുവെന്ന് ദയാ സിംഗ് ഹരജിയിൽ പറയുന്നു. ഇത് സിഖ് മൂല്യങ്ങളിൽ…

Read More

ജഡ്ജിമാർ പരാമർശങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണം; അലഹബാദ് ഹൈക്കോടതിക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം

അലഹബാദ് ഹൈക്കോടതിക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർശനം. കേസിൽ അതിജീവിതയെ കുറ്റപ്പെടുത്തിയതിനാണ് സുപ്രീം കോടതി അലഹബാദ് ഹൈക്കോടതിയെ വിമർശിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത് പെൺകുട്ടി കുഴപ്പം ക്ഷണിച്ചു വരുത്തിയതാണ് എന്നാണ്. എന്തിനാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്ന് സുപ്രീം കോടതി ജഡ്ജി ബി ആർ ഗവായ് ചോദിച്ചു. ജഡ്ജിമാർ പരാമർശങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിസ് ഗവായ് പറഞ്ഞു. ജാമ്യം നൽകാം. പക്ഷേ എന്തിനാണ് അത്തരം പരാമർശങ്ങൾ നടത്തുന്നത്?…

Read More

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി

നിയമ സഭകൾ പാസാക്കുന്ന ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ. കേന്ദ്ര സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുകയെന്നും അർജുൻ റാം മേഘ്‌വാൾ പറഞ്ഞു. എന്നാൽ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമോ, നിയമ നിർമാണമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ സൂചനയൊന്നും നൽകിയില്ല. ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിയമമന്ത്രി…

Read More

സുപ്രിംകോടതി ഉത്തരവിനെതിരായ ഗവർണറുടെ പ്രതികരണത്തിനെതിരെ സിപിഎം

ബില്ലിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി ഉത്തരവിനെതിരായ ഗവർണറുടെ പ്രതികരണത്തിനെതിരെ സിപിഎം രം​ഗത്ത്. ഫാസിസ്റ്റ് കാവിവൽക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്. കേരളത്തിലെ ഗവർണറുടെ ഭാഗത്തുനിന്നും മറിച്ചുള്ള അഭിപ്രായമുണ്ടായെന്നും ഗവർണറുടെ പ്രതികരണങ്ങൾ ഭരണഘടനാപരമായിരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ബില്ലുകളോടും നിയമങ്ങളോടും എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കണമെന്നുള്ള നിലപാട് സ്വീകരിച്ച സുപ്രീംകോടതിയുടെ വിധി സുപ്രധാനമാണെന്നും സുപ്രീംകോടതി നിയമനിർമ്മാണത്തിന് അംഗീകാരം നൽകിയെന്നും ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെയെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഗവർണറും രാഷ്ട്രപതിയും…

Read More